Thursday, May 16, 2024
spot_img

കായംകുളം താലൂക്ക് ആശുപത്രിയിലെ താത്കാലിക ഡോക്ടർ ആത്മഹത്യ ചെയ്തു

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ആത്മഹത്യ ചെയ്തു. ആശുപത്രിയിലെ ഈവനിംഗ് ഓ പി ഡ്യൂട്ടിയിലായിരുന്ന ഡോക്ടർ ശ്രീരാജാണ് മരിച്ചത്. കായംകുളം നഗരസഭ താത്കാലികമായി നിയമിച്ച ഡോക്ടർ ആണ് ശ്രീരാജ്. ഇയാൾ കായംകുളം ചിറക്കടവം സ്വദേശിയാണ്.

ശ്രീരാജിന്റെ അമ്മ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് മരണപ്പെട്ടത്. ഇതേ തുടർന്ന് ശ്രീരാജ് കടുത്ത വിഷാദത്തിലായിരുന്നുവെന്നാണ് വിവരം. ഈ മനോവിഷമത്തിലാകാം ആത്മഹത്യയെന്നും കരുതപ്പെടുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles