Sunday, May 19, 2024
spot_img

സംസ്ഥാനത്ത് വീണ്ടും തെരുവുനായ കാരണം വാഹനാപകടം; കോഴിക്കോട് തെരുവ് നായ കൂട്ടത്തോടെ കുറുകെ ചാടി; ബൈക്ക് യാത്രക്കാരന്‍റെ കാൽ ഒടിഞ്ഞു തൂങ്ങി

കോഴിക്കോട്: കേരളത്തിൽ തെരുവുനായ കാരണം വീണ്ടും വാഹനാപകടം. കോഴിക്കോട് വടകര ചെക്കോട്ടി ബസാറിൽ നായ ബൈക്കിന് കുറുകെ ചാടിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. ചങ്ങരോത്ത് കണ്ടി വിജേഷിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം നടക്കുന്നത്. കാൽ ഒടിഞ്ഞ് തൂങ്ങിയതിനാൽ വിജേഷിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിനിടെ , സംസ്ഥാനത്ത് പേവിഷ പ്രതിരോധത്തിനായുള്ള തീവ്രയജ്‌ഞംതുടരുകയാണ്. കർമ്മപദ്ധതിയുടെ ഭാഗമായവർക്കുള്ള പരിശീലനവും മുൻകരുതൽ വാക്സിനേഷനും പൂർത്തിയാകേണ്ടതിനാൽ വ്യാപക വന്ധ്യംകരണം പൂർണതോതിലാകാൻ വൈകും. നായ്ക്കളെ പിടിക്കാൻ വളണ്ടിയർമാരെ കുടുംബശ്രീ വഴി കണ്ടെത്താനാണ് സർക്കാർ ശ്രമം.

Related Articles

Latest Articles