Tuesday, May 7, 2024
spot_img

“ആയില്യം ഒക്കെ എങ്ങനെ എങ്കിലും നടന്നോളും, സമ്മേളനത്തിനു വന്നില്ലേൽ പണി പാളുമേ” കന്നി മാസത്തിലെ ആയില്യം ദിനത്തിൽ സംസ്ഥാന സമ്മേളനം; തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷന്റെ തീരുമാനം വിവാദത്തിൽ

തിരുവനന്തപുരം: കന്നി മാസത്തിലെ ആയില്യം ദിനത്തിൽ സംസ്ഥാന സമ്മേളനം നടത്താനുള്ള തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷന്റെ തീരുമാനം വിവാദത്തിൽ. ദേവസ്വം ബോർഡിലെ ഭരണാനുകൂല സംഘടനയാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. കന്നിമാസത്തിലെ ആയില്യം എന്നത് വളരെ പ്രസിദ്ധമാണ്. ക്ഷേത്രങ്ങളിൽ വൻതിരക്ക് അനുഭവപ്പെടുന്ന ദിവസം കൂടിയാണ്. നാളെയാണ് ആയില്യം. നാളെയും മറ്റന്നാളും തീയതികളിൽ ഹരി പാട്ടാണ് കോൺഫെഡറേഷന്റെ ആറാമത് സംസ്ഥാന സമ്മേളനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

കന്നിമാസത്തിലുള്ള ആയില്യം അതിവിശേഷമാണ്. അതിനാൽ പുലർച്ചെ വിശേഷ ആയില്യപൂജ ഉൾപ്പെടെയുള്ള നിരവധി ചടങ്ങുകൾ ക്ഷേത്രങ്ങളിലുണ്ട്. ക്ഷേത്രജീവനക്കാർക്കും പതിവിലും കവിഞ്ഞ് തി രക്കുള്ള ദിവസമാണന്ന്. അന്നുതന്നെ സമ്മേളനം വിളിച്ചതാണ് ജീവനക്കാരെ ചൊടിപ്പിക്കുന്നത്.

ആയില്യത്തിന്റെ കാര്യം പറഞ്ഞവരോട് “ആയില്യം ഒക്കെ എങ്ങനെ എങ്കിലും നടന്നോളും. സമ്മേളനത്തിനു വന്നില്ലേൽ പണി പാളുമേ എന്നാണ് ചിലർ നൽകിയ മറുപടിയെന്നാണ് ആരോപണം. സമ്മേളനത്തിന് വരുമ്പോൾ പകരം ആളെവയ്ക്കാനും ചിലർ നിർദേശിച്ചു. സമ്മേളനത്തിനു വലിയ തുക പിരിവായി വാങ്ങുന്നെന്നും ആരോപണമുയർന്നു.

Related Articles

Latest Articles