Sunday, June 2, 2024
spot_img

‘സോഫ്റ്റ് വെയർ എഞ്ചിനിയർമാർ വിളിക്കേണ്ട’, വൈറലായി മാട്രിമോണിയൽ പരസ്യം

പലതരത്തിലുള്ള പത്ര പരസ്യങ്ങളും നമ്മൾ ദിനംപ്രതി കാണാറുണ്ട്. തങ്ങളുടേതായ കയ്യൊപ്പ് പതിപ്പിക്കാനും വ്യത്യസ്തമാക്കാനും എല്ലാ പരസ്യ കമ്പനികളും ശ്രമിക്കാറുണ്ട്. ചിലതൊക്കെ നമ്മുടെ മനസ്സിൽ ചിരി വിടർത്താറുമുണ്ട്. പരസ്യ രംഗത്ത് മാട്രിമോണിയൽ എന്നും വ്യത്യസ്തത പുലർത്താറുണ്ട്. മാട്രിമോണിയൽ സൈറ്റുകൾ വിവാഹരംഗത്ത് വലിയ മാറ്റമാണ് കൊണ്ടുവന്നത്. നിരവധി മാട്രിമോണിയൽ സൈറ്റുകളാണ് ഇന്ന് നിലവിലുള്ളത്. എന്നാൽ ചിലപ്പോഴൊക്കെ ചില പത്ര പരസ്യങ്ങൾ വിചിത്രമാകാറുമുണ്ട്. ഇന്നിതാ അത്തരത്തിലൊരു പരസ്യമാണ് വൈറലാകുന്നത്.

വരൻ IAS/IPS ആയിരിക്കണം; ജോലി ചെയ്യുന്ന ഡോക്ടർ (പിജി); വ്യവസായി/ബിസിനസ്മാൻ. ഇതിന് താഴെയായി ഒരു പ്രത്യേക നിർദ്ദേശമുണ്ട്, അതിൽ “സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ ദയവായി വിളിക്കരുത്” എന്നെഴുതിയ അടിക്കുറിപ്പാണ് പരസ്യത്തെ വൈറലാക്കിയിരിക്കുന്നത്.

പരസ്യം വൈറലായതോടെ പലരും കമന്റുകളുമായി രംഗത്തെത്തി. “മെക്കാനിക്കൽ എഞ്ചിനീയർമാർക്ക് വിളിക്കാമോ.” എന്ന ഒരാൾ ചോദിച്ചു. “ഐടിയുടെ ഭാവി അത്ര നല്ലതായി തോന്നുന്നില്ല.” പരസ്യത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഹീലിയോസ് ക്യാപിറ്റലിന്റെ സ്ഥാപകൻ സമീർ അറോറ എഴുതി. “വിഷമിക്കേണ്ട… എഞ്ചിനീയർമാർ ചില പത്ര പരസ്യങ്ങളെ ആശ്രയിക്കുന്നില്ല അവർ എല്ലാം സ്വന്തമായി കണ്ടെത്തുന്നു,” എന്ന് മറ്റൊരാൾ കുറിച്ചു.

Related Articles

Latest Articles