ബ്രഹ്മപുരം: ബ്രഹ്മപുരത്ത് ഡോക്ടറില്ലാതെ പ്രവര്‍ത്തനം നിലച്ച് മൃഗാശുപത്രി. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനായി ബ്രഹ്മപുരത്ത് കൊച്ചി കോര്‍പറേഷന്‍ തുടങ്ങിയ മള്‍ട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രിയുടെ പ്രവർത്തനമാണ് നിലച്ചത്. വന്ധ്യംകരണത്തിനായി പിടിച്ചു കൊണ്ട് വന്ന മുപ്പതോളം നായ്ക്കളെ രണ്ടുമാസമായി ഇവിടെ പൂട്ടിയിട്ടിരിക്കുകയാണ്.
കൊച്ചി നഗരത്തിലെ തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനായി 2015ലാണ് ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തോട് ചേര്‍ന്ന് മള്‍ട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി തുടങ്ങിയത്. തെരുവു നായ്ക്കളെ പിടിച്ചു കൊണ്ട് വന്ന് വന്ധ്യംകരിച്ച ശേഷം പിടിച്ച അതേ സ്ഥലത്ത് തിരിച്ചുവിടുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഡോക്ടര്‍ ഇല്ലാതെ വന്നതോടെ രണ്ട് മാസമായി മൃഗാശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ പിടിച്ചു കൊണ്ട് വന്ന തെരുവുനായ്ക്കളെ ആശുപത്രിയില്‍ പൂട്ടിയിട്ടിരിക്കുകയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

