Tuesday, November 3, 2026

സംസ്ഥാനത്ത് തെരുവുനായ ശല്യം അതിരൂക്ഷം!!കൊല്ലത്ത് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരനെ,തെരുവുനായക്കൂട്ടം കടിച്ചു കീറി

കൊല്ലം : സംസ്ഥാനത്ത് തെരുവു നായ ശല്യത്തിൽ പൊറുതിമുട്ടി പൊതുജനങ്ങൾ.. മയ്യനാട് സ്വദേശികളായ രാജേഷ്- ആതിര ദമ്പതികളുടെ മകൻ അർണവിനെയാണ് തെരുവ് നായ്‌ക്കൾ കൂട്ടം ചേർന്ന് ക്രൂരമായി കടിച്ചു പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെ വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയ്‌ക്ക് മുത്തശ്ശി ഭക്ഷണം നൽകികൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ പ്ലേറ്റ് അടുക്കളയിൽ വയ്‌ക്കാനായി മുത്തശ്ശി വീടിനകത്തേക്ക് പോയ തക്കത്തിന് പാഞ്ഞെത്തിയ നായ്‌ക്കൾ കുട്ടിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടി വന്ന മുത്തശ്ശി തടിക്കഷണം കൊണ്ട് നായ്ക്കളെ അടിച്ചോടിച്ച് കുട്ടിയെ രക്ഷിക്കുകയായിരുന്നു.

Related Articles

Latest Articles