Friday, September 25, 2026

അക്രമകാരികളായി വീണ്ടും തെരുവ്നായകൾ;തൃശ്ശൂരിൽ പത്ത് പേർക്ക് കടിയേറ്റു,കണ്ണില്‍ കണ്ടവരെയെല്ലാം നായ ഓടിച്ചിട്ടു കടിക്കുന്നുവെന്ന പരാതിയുമായി പ്രദേശ വാസികൾ

തൃശൂര്‍: സംസ്ഥാനത്ത് ദിനംപ്രതി തെരുവ്‌നായ ആക്രമണം വർദ്ധിച്ച് വരികയാണ്.വഴിയിൽ കൂടെ നടന്ന പോകുമ്പോഴാണ് ആക്രമണകാരികളായ തെരുവ് നായ ജനങ്ങളെ കടിക്കുന്നത്. ഇന്നും തൃശൂര്‍ വല്ലച്ചിറ, ഊരകം ഭാഗങ്ങളില്‍ പത്തുപേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റവര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരിക്കുകയാണ്.

വല്ലച്ചിറ ഭാഗത്തായിരുന്നു ആദ്യം നായയുടെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് പൂച്ചന്നിപ്പാടം ഭാഗത്തേക്കും ഊരകം ഭാഗത്തേക്കും ഈ നായ പോയതായി നാട്ടുകാര്‍ പറയുന്നു. കണ്ണില്‍ കണ്ടവരെയെല്ലാം നായ ഓടിച്ചിട്ടു കടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഗുരുതരമായ പരാതിയുമായി പ്രദേശ വാസികൾ രംഗത്തെത്തിയിരിക്കുകയാണ്. നായക്ക് പേവിഷബാധ ഉണ്ടോയെന്ന് സംശയമുള്ളതായും പ്രദേശവാസികൾ പറയുന്നു.

Related Articles

Latest Articles