Friday, May 17, 2024
spot_img

ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാന ഘട്ടത്തിലേക്ക്; ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങൾ പുരോഗമിക്കുന്നു; ഒന്നാം സ്ഥാനത്ത് നാദിറ മെഹ്റിൻ

ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. വീക്കിലി ടാസ്ക്ക് മത്സരങ്ങൾക്ക് പകരം ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് ഇപ്പോൾ ബിഗ് ബോസിൽ നടക്കുന്നത്. രണ്ട് ദിവസത്തെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് നാദിറയാണ്.

പരമാവധി 20 പോയിന്‍റുകള്‍ നേടാവുന്ന രണ്ട് ടാസ്കുകളില്‍ നിന്നായി 19 പോയിന്‍റുകളാണ് നാദിറ നേടിയത്. ആദ്യ ടാസ്ക്കിൽ 9 പോയിന്റും രണ്ടാമത്തെ ടാസ്ക്കിൽ 10 പോയിന്റുമാണ് നാദിറ നേടിയത്. അതേസമയം, രണ്ടാം സ്ഥാനം പങ്കിടുന്നത് മൂന്നുപേരാണ്. റിനോഷും ശോഭയും സെറീനയുമാണ് 16 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തുള്ളത്. അതേസമയം ആദ്യ ടാസ്കില്‍ ഏറ്റവും പിന്നിലായിരുന്ന അഖില്‍ മാരാർ തന്നെയാണ് രണ്ടാം ടാസ്ക് അവസാനിച്ചതിനു ശേഷവും ഏറ്റവും പിന്നിലുള്ളത്. 2 പോയിന്റാണ് അഖിലിന്റെ സമ്പാദ്യം. അതേസമയം, ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളിൽ വിജയിച്ച് ഒന്നാം സ്ഥാനത്തെത്തുന്ന ഒരു മത്സരാര്‍ഥിക്ക് 13-ാം വാരത്തിലെ നോമിനേഷനില്‍ പങ്കെടുക്കാതെ ഫിനാലെ വാരമായ 14-ാം വാരത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.

Related Articles

Latest Articles