Saturday, September 19, 2026

സംസ്ഥാനത്ത് തെരുവുനായ ആക്രമണം അതിരൂക്ഷം; വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി, പ്രത്യേക സിറ്റിംഗ് ഇന്ന് നടക്കും

കൊച്ചി : സംസ്ഥാനത്തെ തെരുവുനായ ആക്രമണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിയ്ക്കാണ് ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബ‌ഞ്ച് വിഷയം പരിഗണിക്കുന്നത്.

അതേസമയം, തെരുവുനായകളുടെ ആക്രമണത്തിൽ നിന്ന് പൗരൻമാരെ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും സർക്കാറിനുണ്ടെന്ന് ഡിവിഷൻ ബ‌ഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി കൃത്യമായ സ്ഥലങ്ങളിൽ പാർപ്പിക്കാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ ഇന്ന് കോടതിയെ അറിയിക്കണം. അതേസമയം, നായ്ക്കളെ കൊന്ന് ജനങ്ങൾ നിയമം കൈയ്യിലെടുക്കരുതെന്ന ബോധവൽക്കരണവും സർക്കാർ മുൻകൈ എടുത്ത് നടത്തണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

Related Articles

Latest Articles