കയ്പമംഗലം പനമ്പിക്കുന്നിൽ കാറപകടത്തിൽ യുവാവ് മരിച്ചു. കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. നാലു പേർക്ക് പരുക്കേറ്റു. വയനാട് മാനന്തവാടി സ്വദേശി തെറ്റാൻ വീട്ടിൽ നിസാം (28) ആണ് മരിച്ചത്.
കാറിലുണ്ടായിരുന്ന മാനന്തവാടി സ്വദേശികളായ കൊട്ടറായി വീട്ടിൽ ജാഫർ (30), പൊന്നാൻ വീട്ടിൽ മെഹറൂഫ് (32), സീദി വീട്ടിൽ സാദിഖ് (30), മൊമ്പറാൻ വീട്ടിൽ ഫാഇസ് (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മാനന്തവാടിയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു. യാത്രാമധ്യേയായിരുന്നു അപകടം സാമ്പവിച്ചത്.
അതേസമയം, തൃശൂരിൽ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് തെറിച്ചുവീണ് രണ്ട് പേർ മരിച്ചു. പുന്നയൂർക്കുളം അകലാട് ട്രൈലർ ലോറിയിൽ നിന്ന് പുറത്തേക്ക് വീണ ഇരുമ്പ് ഷീറ്റ് വീണാണ് വഴിയാത്രക്കാരായ രണ്ട് പേർ മരിച്ചത്. അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്. അകലാട് സ്കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. ഇതിന് പിന്നാലെ ഡ്രൈവർ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസ് ഇയാൾക്കായി തിരച്ചിൽ ഊജ്ജിതമാക്കി.

