Monday, May 6, 2024
spot_img

സ്കൂട്ടർ തുടച്ചു മിനുക്കാൻ ദേശീയ പതാക; വീഡിയോ വൈറലായതോടെ മുട്ടൻ പണിയും, ബോധപൂർവമല്ല അബദ്ധമെന്ന് വിശദീകരണം

ദില്ലി: ദേശീയ പതാക കൊണ്ട് സ്കൂട്ടര്‍ തുടച്ചയാൾ അറസ്റ്റിൽ. ദില്ലിയിലെ ബജന്‍പുര പ്രദേശത്താണ് സംഭവം നടന്നത്. ഇയാൾ പതാകകൊണ്ട് സ്കൂട്ടർ തുടയ്ക്കുന്നത് വീഡിയോ വൈറലായതോടുകൂടിയാണ് പോലീസ് പിടികൂടിയത്.

നോര്‍ത്ത ഗൊന്‍ഡ ഏരിയയില്‍ താമസിക്കുന്ന 52 വയസുകാരനാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ദേശീയ പതാക കൊണ്ട് സ്കൂട്ടര്‍ തുടയ്ക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതോടെയാണ് വിഷയം പുറത്തായത്.

വെള്ള സ്‌കൂട്ടർ മടക്കിയ ദേശീയ പതാക ഉപയോഗിച്ച് വൃത്തിയാക്കുകയും പൊടി തുടയ്ക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഈ വിഷയത്തിൽ നിയമനടപടി ആരംഭിക്കുകയും 1971ലെ ദേശീയ മാനത്തോടുള്ള അപമാനം തടയല്‍ നിയമത്തിലെ സെക്ഷൻ രണ്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ഭജൻപുര പൊലീസ് വ്യക്തമാക്കി.

ഇയാൾ ഉപയോഗിച്ച കൊടിയും സ്കൂട്ടറും കണ്ടെടുത്തിട്ടുണ്ട്. ബോധപൂർവമല്ലെന്നും അബദ്ധത്തിൽ ചെയ്തതാണെന്നുമാണ് വിഷയത്തില്‍ ഇയാള്‍ നല്‍കിയ മറുപടിയെന്നും പൊലീസ് വ്യക്തമാക്കി.

Related Articles

Latest Articles