India

ജനജീവിതം ദുരിതത്തിലാക്കി പണിമുടക്ക്: കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ജനജീവിതം സാധാരണ നിലയിൽ

ദില്ലി: രാജ്യത്തെ ദ്വിദിന ദേശീയ പണിമുടക്കിന്റെ (Strike disrupts public life) ആദ്യദിനം ജനങ്ങൾ ദുരിതത്തിൽ. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ ജനജീവിതം സാധാരണ നിലയിൽ. എന്നാൽ സംസ്ഥാനത്തെ സ്വകാര്യ വാഹങ്ങൾ ഉൾപ്പെടെ തടയുകയാണ്. ജോലിക്കെത്തുന്നവരെ സമരക്കാർ മടക്കി അയക്കുകയാണ്. അങ്ങിങ്ങായി അനിഷ്ട സംഭവങ്ങളും അരങ്ങേറുന്നുണ്ട്.

മുംബൈ, ഡൽഹി, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ സർക്കാർ ഓഫീസുകൾ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. മുംബൈയിൽ പൊതുഗതാഗതം ഉൾപ്പെടെ സാധാരണ ഗതിയിലാണ്. മറ്റ് സംസ്ഥാനങ്ങളിലും പൊതുഗതാഗതം തടസ്സപ്പെട്ടിട്ടില്ല. അഖിലേന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പണിമുടക്കിന് പിന്തുണ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇത് ബാങ്കിംഗ് മേഖലയെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

സംസ്ഥാനങ്ങളിൽ വ്യാപാര സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. രണ്ട് ദിവസവും സർക്കാർ ജീവനക്കാർ ഹാജരാകണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. കടകളും മറ്റും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. കർണാടകയിൽ ഇന്ന് മുതലാണ് എസ്എസ്എൽസി പരീക്ഷകൾ ആരംഭിക്കുന്നത്. പണി മുടക്ക് പരീക്ഷകളെ ബാധിക്കില്ലെന്ന് കർണാടക സർക്കാർ നേരത്തെ അറിയിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും പരീക്ഷകൾ സുഗമമായി നടക്കുന്നുണ്ട്.

എന്നാൽ കേരളത്തിൽ സ്ഥിതിഗതികൾ വ്യത്യസ്തമാണ്. രാവിലെ മുതൽ നിരത്തുകൾ ഒഴിഞ്ഞു കിടക്കുകയാണ്. പൊതുഗതാഗതം ഇല്ലാത്തതിനാൽ പോലീസ് വാഹനത്തിലാണ് ആളുകളെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്നത്. സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ തടയുന്നുണ്ട്. രാവിലെ മുതൽ കടകൾ അടഞ്ഞു കിടക്കുകയാണ്.

B4 Admin

Recent Posts

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

36 minutes ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

1 hour ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

1 hour ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

2 hours ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

3 hours ago