Sunday, November 1, 2026

ഒരിക്കലും തീരാത്ത പ്രതിസന്ധിക്കടലായി കെഎസ്ആര്‍ടിസി; ഫെബ്രുവരി 23ന് ജീവനക്കാരുടെ പണിമുടക്ക്; പ്രതിഷേധം കെ സ്വിഫ്റ്റിനെതിരെ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിപക്ഷ യൂണിയൻ സംഘടനകൾ പണിമുടക്കിലേക്ക്. കെ സ്വിഫ്റ്റ് ഉപേക്ഷിക്കുക, ശമ്പള പരിഷ്‌ക്കരണം ഉടൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്, ബി.എം.എസും, ടി.ഡി.എഫുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 23ന് 24 മണിക്കൂർ പണിമുടക്കാനാണ് സംഘടനകളുടെ തീരുമാനം. കെ.എസ്.ആർ.ടി.സിയിലെ പ്രശ്‌ന പരിഹാരത്തിന് സർക്കാർ യൂണിയൻ സംഘടനകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കിലേക്ക് കടക്കുന്നത്.

കെ.എസ്.ആർ.ടി.സിയിൽ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കിയിട്ട് ഏതാണ്ട് പത്ത് വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. അതേസമയം, കെ സ്വിഫ്റ്റിലൂടെ കെ.എസ്.ആർ.ടി.സി സ്വകാര്യ കമ്പനിയായി മാറും. എന്നാല്‍ ഇത്തരത്തിൽ കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കാൻ സർക്കാരിന് താത്പര്യമില്ലെന്നാണ് പ്രതിപക്ഷ യൂണിയൻ സംഘടനകളുടെ കുറ്റപ്പെടുത്തല്‍. സ്വിഫ്റ്റ് പദ്ധതി നടപ്പിലാക്കിയാൽ മാത്രമെ പിരിച്ചുവിട്ട താത്ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കാൻ കഴിയുവെന്ന നിലപാടാണ് സർക്കാരിനുള്ളത്. അതേസമയം സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാൻ സാധിക്കില്ലെന്നാണ് മനേജ്‌മെന്റിന്റെ തീരുമാനം.

Related Articles

Latest Articles