Saturday, October 10, 2026

പാലക്കാട് അമ്മ മകനെ കഴുത്തറുത്ത് കൊന്നു: ആറു വയസ്സുകാരനെ കൊലപ്പെടുത്തിയത് ദൈവം പറഞ്ഞിട്ട്!

പാലക്കാട്: പൂളക്കാട് ആറ് വയസ്സുകാരനെ അമ്മ കഴുത്തറത്ത് കൊന്നു. ഇന്ന് പുലർച്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ആമില്‍ എന്ന ആറ് വയസുകാരനെ അമ്മ ഷാഹിദയാണ് കുളിമുറിയില്‍ വെച്ച് കൊലപ്പെടുത്തിയത്. എന്നാൽ, കൊലപാതകത്തിന് ശേഷം ഷാഹിദ തന്നെയാണ് വിവരം പോലീസിനെ വിളിച്ച് പറഞ്ഞത്. തുടർന്ന് ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം, സംഭവസമയത്ത് അവരുടെ ഭർത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. എന്നാൽ, പൊലീസ് വീട്ടിലെത്തിയതിന് ശേഷമാണ് തൊട്ടടുത്ത മുറിയി‌ൽ ഉറങ്ങുകയായിരുന്ന ഭര്‍ത്താവും മറ്റു കുട്ടികളും കൊലപാതകം അറിയുന്നത്. ദൈവം പറഞ്ഞിട്ടാണ് താൻ കൊന്നത് എന്ന് ഷാഹിദ പറഞ്ഞെന്നാണ് നാട്ടുകാരിൽ നിന്ന് ലഭിക്കുന്ന വിവരം. മദ്രസ അധ്യാപികയാണ് ഷാഹിദ. മാത്രമല്ല ഷാഹിദയ്ക്ക് എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി അറിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Related Articles

Latest Articles