Sunday, May 19, 2024
spot_img

മെയ് 23നും 24നും തമിഴ്നാട് തീരത്തും ഗൾഫ് ഓഫ് മന്നാർ പ്രദേശങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത;മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

മെയ് 23നും 24നും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. തമിഴ്നാട് തീരത്തും ഗൾഫ് ഓഫ് മന്നാർ പ്രദേശങ്ങളിലുമാണ് ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്.

തമിഴ്നാട് തീരത്തും ഗൾഫ് ഓഫ് മന്നാർ പ്രദേശങ്ങളിലുമുള്ളവർ മെയ് 23നും 24നും തിയതികളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. അതേസമയം കേരള – കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

Related Articles

Latest Articles