Tuesday, April 30, 2024
spot_img

മദ്യത്തിന് അടിമയായ അമ്മയുടെ കഥ, മാന്‍ ബുക്കര്‍ പുരസ്‌കാരം ഡഗ്ലസ് സ്റ്റുവര്‍ട്ടിന്; ‘ഷഗ്ഗി ബെയ്ന്‍’ മനുഷ്യജീവിതകളുടെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയ കൃതി

ലണ്ടന്‍: ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്കാരം യുഎസ്-സ്കോട്ടിഷ് എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റ്യൂവര്‍ട്ടിന്. തന്റെ ആദ്യ നോവലായ ‘ഷഗ്ഗി ബെയ്ന്‍’ ആണ് 42 വയസുകാരനായ ഡഗ്ലസിനെ പുരസ്കാരത്തിനര്‍ഹനാക്കിയത്.1980കളുടെ പശ്ചാതലത്തിലുള്ള ദരിദ്രനായ ഒരാണ്‍കുട്ടിയുടെ ജീവിതകഥയാണ് നോവലില്‍ പറയുന്നത്. ഗ്ലാസ്‌ഗോവ് ന​ഗരത്തില്‍ ജീവിക്കുന്ന കുട്ടിയുടെയും മദ്യത്തിന് അടിമയായ അമ്മയുടെയും കഥയാണ് ഇത്.കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പരിപാടിയിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നൊബേല്‍ സമ്മാനത്തിന് ശേഷം ഒരു സാഹിത്യകൃതിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് മാന്‍ ബുക്കര്‍ പ്രൈസ്. 50,000 പൗണ്ട് ആണ് പുരസ്‌കാരതുക.

Related Articles

Latest Articles