Monday, September 28, 2026

സെയ്‌ഫിനെ മാതൃകാപരമായി ശിക്ഷിക്കണം ; ഡോ .പ്രീതിയുടെ മരണത്തിൽ തെലങ്കാനയിൽ വൻ വിദ്യാർത്ഥി പ്രക്ഷോഭം

ഹൈദരാബാദ്: കാമുകന്റെ മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്‌ത പിജി വിദ്യാർത്ഥിനി പ്രീതിയുടെ മരണത്തിൽ പ്രതിഷേധിച്ച് എ ബി വി പിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി പ്രക്ഷോഭം.ഇന്നലെ എല്ലാ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും എ ബി വി പി സ്തംഭിപ്പിച്ചു. കാകതീയ മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ കടുത്ത നടപടി വേണമെന്നും പ്രീതിയെ റാഗ് ചെയ്ത സീനിയർ വിദ്യാർത്ഥി സെയ്‌ഫിനെ മാതൃകാപരമായി ശിക്ഷിക്കണമെന്നും എ ബി വി പി ആവശ്യപ്പെട്ടു.

തെലങ്കാനയിലെ കകാതിയ മെഡിക്കൽ കോളേജിലെ അനസ്തീഷ്യ വിഭാഗത്തിൽ ഒന്നാം വർഷ പിജി വിദ്യാർത്ഥിനിയായിരുന്നു പ്രീതി. സീനിയർ വിദ്യാർത്ഥിയും കാമുകനുമായ സൈഫ് പ്രീതിയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് ബുധനാഴ്ച്ചയാണ് പ്രീതി ആത്മഹത്യക്ക് ശ്രമിച്ചത്. പ്രീതിയുടെ ആത്മഹത്യക്ക് കാരണം ലവ് ജിഹാദ് ആണെന്നാണ് ഉയരുന്ന ആരോപണം. പ്രീതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന് പിന്നിൽ ലവ് ജിഹാദ് ആണെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ ബണ്ടി സഞ്ജയും ആരോപിച്ചിരുന്നു.

Related Articles

Latest Articles