Thursday, May 2, 2024
spot_img

വിഴിഞ്ഞത്ത് ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുള്ള വിദ്യാർത്ഥിയുടെ മരണം; ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു

വിഴിഞ്ഞത്ത് ടിപ്പർ ലോറിയിൽ നിന്ന് കല്ലുതെറിച്ച് വീണുണ്ടായ അപകടത്തിൽ ബിഡിഎസ് വിദ്യാർത്ഥിയായ അനന്തു മരിച്ചത്തിൽ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. വിദ്യാർത്ഥിയുടെ കുടുംബത്തിന് നഷ്ടപരിഹരം കൊടുക്കുന്നത് സംബന്ധിച്ച് യോഗത്തിൽ തീരുമാനമായില്ല. ആര് നഷ്ടപരിഹാരം നൽകുന്നു എന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.

കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും മുൻപ് അപകടത്തിൽ പരിക്ക് പറ്റിയ സന്ധ്യരാണിക്കും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടതായും എന്നാൽ ഇക്കാര്യങ്ങളിൽ തീരുമാനം ഉണ്ടായില്ലെന്നും എം വിന്‍സെന്‍റ് പറഞ്ഞു.

അതേസമയം ടിപ്പര്‍ അപകടങ്ങള്‍ ഒഴിവാക്കാൻ എന്‍ഫോഴ്സ്മെന്‍റ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് യോഗത്തിനുശേഷം ജില്ലാ കളക്ടര്‍ ജറോമിക് ജോര്‍ജ് പറഞ്ഞു.

“അമിത വേഗം, അമിത ഭാരം എന്നിവ സംബന്ധിച്ച് പരിശോധന കര്‍ശനമാക്കും. ടിപ്പറുകൾ ഓടിക്കുന്നത് സമയക്രമം പാലിച്ചാണോയെന്ന് ഉറപ്പ് വരുത്തും. അമിത ഭാരമാണ് അപകടങ്ങളുടെ പ്രധാന കാരണം. പൊലീസ്, എക്സൈസ്, എം വി ഡി എന്നിവര്‍ ചേര്‍ന്നുള്ള സംയുക്ത പരിശോധന ശക്തമാക്കും. അപകടം ഒഴിവാക്കാൻ മാർഗരേഖ തയ്യാറാക്കും. എൻഫോസ്മെന്‍റ് സംവിധാനങ്ങൾ ശക്തമാക്കും. പീക്ക് സമയത്ത് വാഹനങ്ങൾ ഓടാൻ പാടില്ല” – ജില്ലാ കളക്ടര്‍ പറഞ്ഞു.

Related Articles

Latest Articles