Thursday, May 16, 2024
spot_img

ഗവർണർ കേരള സർവകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത വിദ്യാർത്ഥിയെ സംഘർഷ കേസിൽ കുടുക്കി അറസ്റ്റ് ചെയ്തു; പ്രതികാര നടപടിയെന്ന് ആക്ഷേപമുയരുന്നു ; പന്തളം പോലീസിന്റെ നടപടി പന്തളം എൻഎസ്എസ് കോളേജിലെ ക്രിസ്മസ് ആഘോഷത്തിലുണ്ടായ വിദ്യാർത്ഥികളുടെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ

പന്തളം എൻഎസ്എസ് കോളേജിലെ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷ കേസിൽ കുടുക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള സർവകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തുവെന്ന് ആക്ഷേപം .

എബിവിപി പ്രവർത്തകനും പന്തളം എൻഎസ്എസ് കോളേജിലെ ബിരുദ വിദ്യാർത്ഥി സുധി സദനെയും മറ്റൊരു വിദ്യാർത്ഥിയായ വിഷ്ണുവിനെയുമാണ് കോളേജിലുണ്ടായ സംഘർഷത്തിൽ രജിസ്റ്റർ ചെയ്ത കേസിന്മേൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുന്നത്. പന്തളം പോലീസിന്റേതാണ് നടപടി. സംഘർഷത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിരുന്നു.

വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തെ പോലീസും എസ്എഫ്‌ഐയും ചേർന്ന് രാഷ്‌ട്രീയ പ്രശ്‌നമാക്കി മാറ്റുകയായിരുന്നുവെന്നും സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത തങ്ങളുടെ പ്രവർത്തകരെ കേസിൽ പ്രതിചേർത്ത് പോലീസ് അറസ്റ്റ് ചെയ്തത് സിപിഎം നിർദ്ദേശ പ്രകാരമാണെന്ന ആരോപണവുമായി എബിവിപി രംഗത്ത് വന്നു.

Related Articles

Latest Articles