Monday, April 29, 2024
spot_img

നടുറോഡിൽ കാർ സ്റ്റണ്ടുമായി വിദ്യാർത്ഥികൾ ; സോഷ്യൽമീഡിയയിൽ വൈറലാകാൻ സാഹസിക പ്രവൃത്തി ;സംഭവം അന്വേഷിക്കുമെന്ന് പോലീസ്

ഉത്തർപ്രദേശ് ; സോഷ്യൽമീഡിയയിൽ വൈറലാകാൻ റോഡിൽ കാർ സ്റ്റുണ്ടുമായി വിദ്യാർത്ഥികൾ. ഉത്തർപ്രദേശിലെ നോയിഡയിലാണ് വിദ്യാർത്ഥികളുടെ സാഹസിക പ്രവൃത്തി അരങ്ങേറിയത്. . ആളൊഴിഞ്ഞ റോഡിൽ വെള്ള ടൊയോട്ട ഫോർച്യൂണർ കാറുകൾ ഉപയോ​ഗിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികൾ കാർ സ്റ്റണ്ട് നടത്തുന്ന വീഡിയോയാണ് പുറത്തായത്. ജീവൻ അപകടത്തിലാകാൻ സാധ്യതയുള്ളതാണ് വിദ്യാർഥികളുടെഈ പ്രവർത്തിയെന്ന് പൊലീസ് പറ‍ഞ്ഞു. അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട് . അമിറ്റി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണ് കാർ ഓടിച്ചതെന്ന് ആരോപണമുയരുന്നുണ്ട്.

കാറുകൾ 360 ഡിഗ്രി തിരിച്ച് സ്റ്റണ്ട് ചെയ്യുന്നത് കാണാം. കാറുകളിലൊന്ന് പിന്നീട് റോഡിലെ പാർക്കിംഗ് സ്ഥലത്തും സാഹസിക പ്രവർത്തി ആവർത്തിച്ചു . മറ്റൊരാൾ മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത് . സംഭവത്തെ കുറിച്ച കൂടുതലായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles