Saturday, January 10, 2026

അസാപ് കേരളയിലൂടെ ഓൺലൈൻ വിദേശ ഭാഷ കോഴ്സുകളും ഹാൻഡ്സെറ്റ് റിപ്പയർ ടെക്‌നിഷ്യൻ കോഴ്സും പഠിക്കാം, കൂടുതൽ വിവരങ്ങൾ അറിയാം

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അസാപ് കേരളയിലൂടെ ഓൺലൈൻ വിദേശ ഭാഷ കോഴ്സുകളിലേക്ക് എറണാകുളം ജില്ലയിൽ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. അന്താരാഷ്ട്ര തലത്തിലുള്ള ഭാഷാ നൈപുണ്യ സ്ഥാപങ്ങൾ വഴിയാണ് ഇത്തരമൊരു അവസരമൊരുങ്ങുന്നത്.

അലയൻസ് ഫ്രാങ്കയ്സ്, ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട്, ജാപ്പനീസ് അയോട്ട്സ് സൊസൈറ്റി, ഇൻസ്റ്റിട്യൂട്ടോ സെർവാന്റസ് എന്നിവയുമായി യോജിച്ചു നടത്തുന്ന ജർമൻ, ഫ്രഞ്ച്, ജാപ്പനീസ്, സ്പാനിഷ് എന്നീ വിദേശഭാഷകളിലെ ലെവൽ 1, 2 കോഴ്സുകൾ കുറഞ്ഞ ചിലവിൽ കൂടുതൽ മികവിൽ പഠിക്കുവാനുള്ള അവസരമാണുള്ളത്. 15 വയസ്സിന് മുകളിലുള്ള ആർക്കും ഈ കോഴ്സിന് ജോയിൻ ചെയ്യാവുന്നതാണ്.

കൂടാതെ പ്ലസ് 2 വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അസാപ് കേരളയിലൂടെ ഹാൻഡ് സെറ്റ് റിപ്പയർ ടെക്‌നിഷ്യൻ പരിശീലനം നേടാൻ അവസരം. വിശദ വിവരങ്ങൾക്ക് വിളിക്കുക : 9495999749, 9629873740, 9495999773. അപേക്ഷിക്കുമ്പോൾ എറണാകുളം ജില്ല തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. രജിസ്റ്റർ ചെയുവാൻ സന്ദർശിക്കുക https://asapkerala.gov.in/

Related Articles

Latest Articles