Wednesday, May 8, 2024
spot_img

വാഹനാപകടം; ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം, ലോറി ഡ്രൈവര്‍ മദ്യലഹരിയിലെന്ന് സംശയം

തിരുവനന്തപുരം: ദേശീയപാതയിൽ വാഹനാപകടം. പാറശാല കരാളിയിൽ അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി ബൈക്കിലിടിച്ച് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. മാതാപിതാക്കൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യവേയാണ് മൂന്ന് വയസ്സുകാരി ഋതിക അപകടത്തിൽ പ്പെട്ട് മരണപ്പെട്ടത്.

അപകടത്തിൽ ഋതികയുടെ പിതാവ് യഹോവ പോൾ രാജ്, അമ്മ അശ്വിനി എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ ആശുപത്ര്യിൽ ചികിത്സയിലാണ്.

അശ്വിനി ഗര്‍ഭിണിയാണ്. അപകടമുണ്ടാക്കിയ ടിപ്പര്‍ ലോറിയോടിച്ച ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് സംശയം.

Related Articles

Latest Articles