തിരുവനന്തപുരം: സേവനപാതയിൽ വിജയകരമായി കുതിക്കുകയാണ് ഹിന്ദുസേവാകേന്ദ്രം. കേരളത്തിൽ വിവിധ ജില്ലകളിലായി സംഘടനയുടെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. തിരുവനന്തപുരം ജില്ല പാപ്പനംകോട് മേഖലയിലും പള്ളിച്ചൽ പഞ്ചായത്തിലും പ്രവർത്തനം ആരംഭിച്ചു. കൂടാതെ കൊല്ലം ജില്ല കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയിലെ കോഴിക്കോട് മേഖലയിലും കുലശേഖരപുരം പഞ്ചായത്തിലും കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

ഹിന്ദു സേവാ കേന്ദ്രം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ കുലശേഖരപുരം പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചത് ഹിന്ദു സേവാ കേന്ദ്രം സംസ്ഥാന സെക്രട്ടറി ശ്രീ.ശ്രീരാജ് കൈമൾ സേവാ കേന്ദ്രം ഉദ്‌ഘാടനം ചെയ്തുകൊണ്ടാണ്.

ഹിന്ദു സഹോദരങ്ങൾക്ക് വിവിധ സഹായങ്ങൾക്കായി ഈ സേവ കേന്ദ്രങ്ങളിൽ ബന്ധപ്പെടാം.

കേരളത്തിലുടനീളം പഞ്ചായത്ത് തലങ്ങളിൽ പ്രവർത്തിക്കുന്ന ഹിന്ദു സേവാ കേന്ദ്രങ്ങൾ വഴി ഹിന്ദുക്കൾക്ക് നിരവധി സേവനങ്ങൾ നൽകി വരുന്നുണ്ട്. നിങ്ങളുടെ നാട്ടിലുള്ള ഹിന്ദു സേവാ കേന്ദ്രത്തെ പറ്റി അറിയുവാനും, ഹിന്ദു സേവാ കേന്ദ്രം നിങ്ങളുടെ നാട്ടിൽ ആരംഭിക്കുവാനും, സേവനങ്ങളെ പറ്റി കൂടുതൽ അറിയുവാനും ഹിന്ദു സേവാ കേന്ദ്രവുമായി ബന്ധപ്പെടുക. ഹിന്ദു സേവാ കേന്ദ്രം- 9400161516.

