Sunday, April 28, 2024
spot_img

സംസ്ഥാനത്തെ 25 കോടി ജനങ്ങളെ സേവിക്കാനും സംരക്ഷിക്കാനും വിജയകരമായി പൂർത്തിയാക്കിയ ഏഴ് വർഷങ്ങൾ…! പ്രധാനമന്ത്രിയുടെ നേതൃത്വം വികസന യാത്രയിൽ നിർണായക പങ്ക് വഹിച്ചു; ജനങ്ങൾക്ക് നന്ദി അറിയിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: ഭരണത്തിൽ വിജയകരമായി ഏഴ് വർഷം പൂർത്തിയാക്കിയതിന് പിന്നാലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വമാണ് സംസ്ഥാനത്തിന്റെ വികസന യാത്രയിൽ നിർണായക പങ്ക് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിലേറിയതിന്റെ ഏഴാം വാർഷിക ദിനത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് സംസ്ഥാനത്തെ 25 കോടി ജനങ്ങളെ സേവിക്കാനും സംരക്ഷിക്കാനും പുരോഗതിയിലേക്ക് നയിക്കാനുമെല്ലാം ദൃഢനിശ്ചയം സ്വീകരിച്ചിട്ട് ഇന്നേക്ക് ഏഴ് വർഷം പൂർത്തിയായിരിക്കുകയാണ്. ഇതിന് സംസ്ഥാനത്തെ ഓരോ വ്യക്തികളോടും നന്ദി അറിയിക്കുകയാണ്. കഴിഞ്ഞ ഏഴ് വർഷം കൊണ്ട് സംസ്ഥാനത്ത് വലിയ വികസന മുന്നേറ്റമാണ് നടന്നിരിക്കുന്നത്.

സബ്കാ സാത്ത് സബ്കാ വികാസ് എന്ന ആശയത്തിൽ ഊന്നിയാണ് ഞങ്ങൾ ഓരോരുത്തരും പ്രവർത്തിക്കുന്നത്. പുതിയ ഇന്ത്യയിലെ പുതിയ ഉത്തർപ്രദേശ് ആണ് ഇപ്പോൾ നിങ്ങൾ കാണുന്നത്. ഓരോ വ്യക്തിയുടേയും ജീവിതത്തിൽ വികസനത്തിലൂടെ മാറ്റങ്ങൾ വരുത്തിയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. ഏഴ് വർഷങ്ങൾക്ക് മുൻപ് അക്രമത്തിന്റെയും അരാജകത്വത്തിന്റേയും പേരിൽ കുപ്രസിദ്ധി നേടിയ ഇടങ്ങൾ ഇന്ന് വികസനത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.

പൊതുജനക്ഷേമത്തിനായി പ്രതിബദ്ധതയോടെ അശ്രാന്തമായി പരിശ്രമിക്കുന്ന ഡബിൾ എഞ്ചിൻ സർക്കാരാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്തെ ജനങ്ങളുടേയും സഹപ്രവർത്തകരുടേയുമെല്ലാം സഹകരണത്തോടെ മാത്രമാണ് ഈ ലക്ഷ്യത്തിലേക്ക് എത്താൻ സാധിച്ചത്. വികസനത്തിൽ രാജ്യത്തിന് തന്നെ മാതൃകയായിട്ടാണ് ഉത്തർപ്രദേശ് മുന്നോട്ട് പോകുന്നതെന്നും’ യോഗി ആദിത്യനാഥ് പറഞ്ഞു.

Related Articles

Latest Articles