Saturday, January 10, 2026

പ്രമേഹമുള്ളവർ ഈ ഭക്ഷണങ്ങൾ കഴിക്കരുത്

പ്രമേഹമുള്ളവർ ഭക്ഷണ കാര്യത്തിൽ വളരെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നവരാണ്. ഇത്തരക്കാർ ആഹാരം കഴിക്കുമ്പോൾ ഏതൊക്കെയാണ് കഴിക്കേണ്ടത് കഴിക്കേണ്ടാത്തത് എന്ന് വ്യക്തമായ ധാരണ കാണില്ല. പ്രമേഹമുള്ളവര്‍ ജ്യൂസുകള്‍ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, ജ്യൂസുകള്‍ നാരുകള്‍ നഷ്ടപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്ന ഫ്രക്ടോസിന്റെ അളവ് കൂടുതലായി കാണപ്പെടുകയും ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി വര്‍ദ്ധിപ്പിക്കും. ഇത് ഹൈപ്പര്‍ ഗ്ലൈസീമിയയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഫ്രക്ടോസ് കരളിനെ ബാധിച്ചേക്കാമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

ചില പ്രത്യേക ഫ്ളേവറുകള്‍ ചേര്‍ത്ത തെെര് കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യും. ഇന്ന്‌ ലഭ്യമായ മിക്ക തൈരുകളിലും കൃത്രിമ സുഗന്ധം അടങ്ങിയിട്ടുണ്ട്. ഇത് നല്ലതല്ല.

ഫ്രഞ്ച് ഫ്രൈസ് പോലുള്ള വറുത്ത ഭക്ഷണങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലാണ്. ഈ ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. ഇതും പ്രമേഹ രോഗികൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.

Related Articles

Latest Articles