Saturday, April 27, 2024
spot_img

ദഹനപ്രശ്നങ്ങള്‍ തടയാന്‍ ഇതാ മികച്ച പ്രധിവിധി

ദഹനസംബന്ധിയായ ധാരാളം പ്രശ്നങ്ങള്‍ നമ്മളില്‍ പലരേയും അലട്ടാറുണ്ട്. പല രോഗങ്ങളും തുടങ്ങുന്നത് ദഹനവ്യവസ്ഥയില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ആരോഗ്യം ഉറപ്പ് വരുത്താൻ ദഹനം നല്ല രീതിയിൽ നടക്കണം.

വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം പരമാവധി കഴിക്കുക. ഫാസ്റ്റ് ഫുഡ്, പ്രോസസ് ചെയ്ത ഭക്ഷണം എന്നിവ ഒഴിവാക്കുക. ദഹന വ്യവസ്ഥയ്ക്കും ഹൃദയത്തിനും ഹാനികരമായ ട്രാന്‍സ് ഫാറ്റ് കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായി ഉപേക്ഷിക്കുക. ബേക്കറി പലഹാരങ്ങള്‍ക്കു പകരം വീട്ടിലുണ്ടാക്കുന്ന പ്രഭാതഭക്ഷണം കഴിക്കാം. പഴങ്ങളും നട്സുകള്‍ കഴിക്കാവുന്നതാണ്.

ഭക്ഷണം എപ്പോഴും ചവച്ചരച്ച്‌ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശരിയായി ആഹാരം ചവച്ചരച്ച്‌ കഴിക്കുക വഴി വയറ് നിറഞ്ഞു എന്നുള്ള തോന്നല്‍ ഉണ്ടാകുകയും, ഭക്ഷണത്തിന്റെ അളവില്‍ നിയന്ത്രണങ്ങള്‍ പാലിക്കാനുമാകും.

Related Articles

Latest Articles