Saturday, September 26, 2026

ഗൂഗിൾ ക്രോം അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശം ; അപകടസാധ്യത സ്ഥിതീകരിച്ച് എഡ്ജ്

മൈക്രോസോഫ്റ്റ് ബ്രൗസറായ എഡ്ജിൽ അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സീറോ ഡേ അപകട സാധ്യത ചൂഷണം ചെയ്യാൻ സാധ്യതയുണ്ടെന്ന വാർത്തകൾ പുറത്തു വന്നതിന് പിന്നാലെയാണ് ഇത്തരമൊരു പുതിയ നടപടി.ഏറ്റവും പുതിയ വിവര പ്രകാരം മൈക്രോസോഫ്റ്റ് ബ്രൗസറായ എഡ്ജിൽ ഈ അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്.

സുരക്ഷാ പ്രശ്‌നം പരിഹരിക്കാനാണ് ഗൂഗിൾ ക്രോം പതിപ്പ് 99.0.4844.84-ലേക്കുള്ള അടിയന്തര അപ്ഡേറ്റിൻ തയ്യാറായിരിക്കുന്നത് . കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ക്രോമിന്റെ അപ്‌ഡേറ്റ് അറിയിപ്പിൽ സിവിഇ 2022-1096 എന്ന പ്രശ്‌നത്തിൽ നിന്നുള്ള ആക്രമണം ഏതു രീതിയിലും പ്രതീക്ഷിക്കാമെന്ന് ഗൂഗിൾ വ്യക്തമാക്കിയിരുന്നു.അതുകൊണ്ട് തന്നെ എല്ലാ ക്രോം ഉപയോക്താക്കളും അവരുടെ ബ്രൗസറുകൾ അടിയന്തിരമായി പുതിയ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഗൂഗിൾ നിർദ്ദേശിക്കുന്നു.

Related Articles

Latest Articles