Sunday, September 27, 2026

പണിമുടക്ക്: വെഞ്ഞാറമൂട്ടിൽ സിപിഐ-സിപിഎം തമ്മിൽത്തല്ല്, ഇരു വിഭാഗവും ചേരിതിരിഞ്ഞ് കല്ലേറും നടത്തി

തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ സിപിഐ-സിപിഎം തമ്മിൽത്തല്ല്. ഇരു പാര്‍ട്ടികളും രണ്ട് പന്തലുകളിലായാണ് സമരം നടത്തിക്കൊണ്ടിരുന്നത്.എന്നാൽ, സമരത്തിനിടെ സിപിഐയുടെ തൊഴിലാളി സംഘടനയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം സി ഐ ടി യു തൊഴിലാളികളുടെ സമരപന്തലിനു മുന്നില്‍ എത്തിയപ്പോഴാണ് സംഘര്‍ഷം നടന്നത്. ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചായിരിന്നു സംഘർഷം നടന്നത്.

രണ്ട് സംഘങ്ങളും തമ്മില്‍ അടിപിടിയായതിനു പിന്നാലെ, സിഐടിയു പ്രവര്‍ത്തകര്‍ തിരികെ എഐടിയുസിയുടെ സമര പന്തലലിനടുത്തേക്ക് പ്രകടനം നടത്തി.എന്നാൽ, ഇത് പോലീസ് തടഞ്ഞു. പിന്നാലെ രണ്ട് വിഭാഗവും പരസ്പരം കല്ലെറിഞ്ഞു ഭീകരാവസ്ഥ സൃഷ്ടിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

Related Articles

Latest Articles