Tuesday, September 22, 2026

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി 36കാരന്‍ ആത്മഹത്യ ചെയ്‌തു; കടബാധ്യതയെന്ന് നാട്ടുകാർ

ചെന്നൈ: ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി സ്വകാര്യ ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്‌തു. കോയമ്ബത്തൂര്‍ സ്വദേശിയായ മണികണ്‌ഠനാണ് (36) ആത്മഹത്യ ചെയ്‌തത്.
ഇയാള്‍ക്ക് വലിയ കടബാധ്യതയുണ്ടായിരുന്നുവെന്നും രണ്ട് മാസമായി ജോലിക്ക് പോകാത്തതിനെ തുടര്‍ന്ന് ഭാര്യയും മണികണ്‌ഠനും നിരന്തരം കലഹിക്കുമായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

ശനിയാഴ്‌ച ഇരുവരും വലിയ വാക്ക് തര്‍ക്കമുണ്ടായെന്നും ബന്ധുക്കള്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി മണികണ്ഠന്‍ ആത്മഹത്യ ചെയ്‌തതെന്നാണ് പ്രാഥമിക വിവരം. സംഭവ സ്ഥലത്തെത്തി പൊലീസ് പരിശോധന നടത്തി.പോലീസ് കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ഓണ്‍ലൈന്‍ വാതുവെയ്‌പിലൂടെ ഇയാള്‍ക്ക് പണം നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Related Articles

Latest Articles