Sunday, December 28, 2025

12 ലക്ഷം രൂപയുടെ ലോൺ പലിശയും പിഴ പലിശയും അടക്കം 30 ലക്ഷത്തോളം രൂപയായി; വീട് ജപ്തി ചെയ്യാന്‍ ബാങ്ക് അധികൃതരെത്തി; വയനാട് പുല്‍പ്പള്ളിയില്‍ അഭിഭാഷകന്‍ വീട്ടിനുളളില്‍ തൂങ്ങി മരിച്ചു

വയനാട്: ലോൺ അടവ് മുടങ്ങി വീട് ജപ്തി ചെയ്യാന്‍ ബാങ്ക് അധികൃതരെത്തിയതിന്റെ മനോവിഷമത്തില്‍ പുല്‍പ്പള്ളിയില്‍ അഭിഭാഷകന്‍ വീട്ടിനുളളില്‍ തൂങ്ങി മരിച്ചു. മുന്‍ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ഇരുളം മുണ്ടാട്ട് ചുണ്ടയില്‍ ടോമിയായിരുന്നു മരണപ്പെട്ടത്.

പുല്‍പ്പള്ളി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് 10 വര്‍ഷം മുന്നെ 12 ലക്ഷത്തോളം രൂപ ടോമി വായ്പ എടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പണം തിരിച്ചടക്കാനായില്ല. പലിശയും പിഴ പലിശയും അടക്കം 30 ലക്ഷത്തോളം രൂപയായിരുന്നു തിരിച്ചടക്കേണ്ടിയിരുന്നത്.

ലോണ്‍ അടവ് മുടങ്ങിയതിനാല്‍ കഴിഞ്ഞ ബുധനാഴ്ച്ച വീടും പുരയിടവും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ് പ്രകാരം ബാങ്ക് ഉദ്യോഗസ്ഥര്‍ പോലീസ് സംരക്ഷണത്തോടെ വീട്ടില്‍ എത്തുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് 4 ലക്ഷം രൂപ അടച്ചു. ബാക്കിതുക 10 ദിവസത്തിനകം അടക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് അധികൃതര്‍ മടങ്ങി പോവുകയായിരുന്നു. ഇതിനിടെയാണ് ടോമി വീട്ടിലെ മുറിയിലായിരുന്നു തൂങ്ങിമരിച്ചത്.

Related Articles

Latest Articles