Saturday, October 24, 2026

അണ്‍മ്യൂട്ട് ചെയ്യാന്‍ മറന്നു; ടെക് ലോകത്ത് നാണംകെട്ട് ഗൂഗിള്‍ സിഇഒ

ആഗോള ടെക് ഭീമനായ യൂട്യൂബിന്റെ ഡിയര്‍ എര്‍ത്ത് സീരീസിലെ കെര്‍മിറ്റ് ദി ഫ്രോഗിന്റെ പ്രകടനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അണ്‍മ്യൂട്ടുചെയ്യാന്‍ മറന്നതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

യൂട്യൂബിന്റെ ഡിയര്‍ എര്‍ത്ത് സീരീസിന്റെ ഭാഗമായി ഗൂഗിള്‍ പാരന്റ് ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ, മപ്പറ്റ് കഥാപാത്രമായ കെര്‍മിറ്റ് ദി ഫ്രോഗുമായി നടത്തിയ അത്തരത്തിലുള്ള ഒരു വെര്‍ച്വല്‍ സെക്ഷനാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്.

‘ഞാന്‍ ഗൂഗിളിന്റെ സിഇഒയുമായി സംസാരിക്കുന്നുവെന്നും അദ്ദേഹം നിശബ്ദനാണെന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല,’ മപ്പറ്റ് കഥാപാത്രം പരിഹസിച്ചു, അതിന് പിച്ചൈ ക്ഷമാപണം നടത്തി, തുടര്‍ന്ന് തന്റെ ട്വിറ്റര്‍ ടൈംലൈനില്‍ വീഡിയോ ക്ലിപ്പ് ഷെയര്‍ ചെയ്തു. ഇതില്‍ അദ്ദേഹം ഇങ്ങനെ എഴുതി, ‘എപ്പോഴും അണ്‍മ്യൂട്ട് ചെയ്യാന്‍ ഓര്‍മ്മിക്കുക’. വെര്‍ച്വല്‍ മീറ്റിംഗുകളും സൂം സെഷനുകള്‍ക്കും നൽക്കുന്ന പണികൾ എന്ന രീതിയിലാണ് വ്യാപകമായി ഈ വീഡിയോ ഇപ്പോൾ പ്രചരിക്കുന്നത്.

Related Articles

Latest Articles