Wednesday, September 30, 2026

ചെന്താമരയെ കൊലയാളി ആക്കിയത് അന്ധവിശ്വാസം?കൊലപാതകത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

പാലക്കാട് : നാടിനെ നടുക്കിയ സംഭവമായിരുന്നു നെന്മാറ ഇരട്ട കൊലപാതകം.ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്.പ്രതി ചെന്താമര അന്ധവിശ്വാസി ആയിരുന്നെന്നാണ് പ്രാഥമിക നിഗമനം . ഭാര്യയും മക്കളും തന്നോട് അകന്നുകഴിയുന്നതിന് കാരണം സജിതയും കുടുംബവും നടത്തിയ ദുര്‍മന്ത്രവാദമെന്നാണ് വിശ്വസിക്കുന്നതെന്ന് ചെന്താമര സജിതയുടെ കൊലപാതകത്തിന് ശേഷം പൊലീസിന് മൊഴി നൽകിയിരുന്നു . കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണം മുടി നീട്ടി വളര്‍ത്തിയ ഒരു സ്ത്രീയാണെന്ന് ജ്യോതിഷി പറഞ്ഞിരുന്നുവെന്നും സജിതയുടെ കൊലപാതകത്തിന് ശേഷം ഇയാൾ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ അന്ധവിശ്വാസമാണ് മുടി നീട്ടി വളര്‍ത്തിയ സജിതയുടെ കൊലപാതകത്തിന് കാരണമായത്.

നീണ്ട മുടിയുള്ള സ്ത്രീ യാണ് ഭാര്യ പിണങ്ങി പോകാൻ കാരണമെന്ന് ഏതോ ജോത്സ്യൻ പറഞ്ഞുവെന്ന് 5 വർഷം മുൻപ് ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു.അതേസമയം ചെന്താമര മനോരോഗിയാണെന്നാണ് കുടുംബം പറയുന്നത്. എന്നാൽ വൈരാഗ്യം മനസിൽ കൊണ്ട് നടന്ന മനഃപൂർവ്വം നടത്തിയ കൊലപാതകമാണിതെന്നാണ് നാട്ടുകാർ പറയുന്നത് .ജിതയെ വെട്ടിക്കൊന്ന അതേ രീതിയിലാണ് അതേ വീടിന്റെ മുന്നിലിട്ട് ഭർത്താവിനേയും ഓടിയെത്തിയ അമ്മയേയും വകവരുത്തിയത്. അയൽപ്പക്കത്തെ വേറെ രണ്ടു സ്ത്രീകളേയും ഇയാൾ സംശയിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിതിരുന്നു. കൂടാതെ ചെന്താമര ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് മൂന്ന് പരാതികൾ നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് അയൽവാസികൾ വ്യക്തമാക്കി .. കൃത്യ സമയത്ത് പോലീസ് ഇടപെട്ടിരിന്നുവെങ്കിൽ അനിഷ്ട സംഭവങ്ങൾ നടക്കില്ലായിരുന്നു എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

Related Articles

Latest Articles