അയോധ്യാ തർക്കം തീർക്കാൻ കോടതി നിരീക്ഷണത്തിൽ മധ്യസ്ഥത വേണോ എന്നകാര്യത്തിൽ സുപ്രീംകോടതി ഇന്ന് ഉത്തരവിടും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കോടതി നിര്‍ദ്ദേശപ്രകാരം കക്ഷികള്‍ എല്ലാം മധ്യസ്ഥചര്‍ച്ചക്കായുള്ള പാനല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുൻ ചീഫ് ജസ്റ്റിസുമാരായ ദീപ്കമിശ്ര, ജെ എസ് കെഹാർ, ജസ്റ്റിസ് എകെ പട്നായിക് എന്നിവരുടെ പേരുകൾ ഹിന്ദു സംഘടനകൾ നിർദേശിച്ചു.

ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, എകെ പട്നായിക്, ജിഎസ് സിംഗ്വി എന്നിവരുടെ പേരുകൾ നിര്‍മോഹി അഖാഡ മുന്നോട്ടു വച്ചു. രാമക്ഷേത്രം നിർമ്മിക്കുന്നതിൽ കുറഞ്ഞ ഒത്തുതീർപ്പിനില്ലെന്ന് ഹിന്ദു മഹാസഭയും മധ്യസ്ഥനീക്കത്തോട് യോജിപ്പെന്ന് മുസ്ലിം സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്.