തിരുവനന്തപുരം: തിരുവനന്തപുരത്തെ പാറശാലയില്‍ സിപിഎം – ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ സി പി എം പ്രവര്‍ത്തകര്‍ക്കും ബി ജെ പി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബി ജെ പി സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.

സമ്മേളന സ്ഥലത്ത് ബൈക്കിലെത്തിയ ഒരു സംഘം എന്‍ജിൻ റൈസ് ചെയ്ത് ശബ്ദമുണ്ടാക്കി. ഇത് ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ ഉണ്ടായതെന്ന് ബി ജെ പി പ്രവര്‍ത്തകര്‍ ആരോപിച്ചു. പരിക്കേറ്റവര്‍ പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.