Monday, April 29, 2024
spot_img

പൗരത്വ ഭേദഗതി നിയമത്തില്‍ സുപ്രീം കോടതിയുടെ നിര്‍ദേശം: പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ കോടതി ഉത്തരവ് പുറപ്പെടുവിക്കാനാകില്ല

ദില്ലി : രാജ്യത്തെ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ കോടതി ഉത്തരവ് പുറപ്പെടുവിക്കേണ്ട കാര്യമില്ലെന്ന് സുപ്രീം കോടതി . പൗരത്വനിയമ ഭേദഗതി ഭരണഘടനപരമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം.

ഇത്തരം ഹര്‍ജിയുടെ ആവശ്യം എന്താണെന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ ചോദിച്ചു. ‘ ഇത്തരം ഹര്‍ജികള്‍ യാതൊരു ഗുണവും കൊണ്ടുവരില്ല . പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ ഇത്തരം ഉത്തരവ് കോടതികള്‍ പുറപ്പെടുവിക്കേണ്ട കാര്യമില്ല .അത് നിയമം പഠിക്കുന്നവര്‍ക്ക് മനസ്സിലാകുന്ന കാര്യമാണ്’ – അഭിഭാഷകന്‍ വിനീത് ദണ്ഡ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ബോബ്‌ഡെ പറഞ്ഞു .

Related Articles

Latest Articles