Monday, October 5, 2026

പോലീസ് ഉദ്യോഗസ്ഥർ സദാചാര പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതില്ല;വ്യക്തിയുടെ സാഹചര്യങ്ങൾ ചൂഷണം ചെയ്യരുത്,സിഐഎസ്എഫ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയുടെ പരാമർശം

തിരുവനന്തപുരം :പോലീസ് ഉദ്യോഗസ്ഥർ സദാചാര പോലീസ് ആകേണ്ടതില്ലെന്നും വ്യക്തിയുടെ സാഹചര്യങ്ങൾ ചൂഷണം ചെയ്യരുതെന്നും സുപ്രീം കോടതി. ഗുജറാത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ പരാമർശം. നേരത്തെ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു.

വഡോദരയിൽ ജോലി ചെയ്തിരുന്ന സന്തോഷ് കുമാർ പാണ്ഡെ എന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനെയാണ് പിരിച്ചുവിട്ടത്. ഐബിസിഎൽ ടൗൺഷിപ്പിൽ ജോലി ചെയ്യവെ അതുവഴി പോയ കാമുകി കാമുകൻമാരുടെ വാഹനം തടഞ്ഞുനിർത്തുകയും മോശം രീതിയിൽ പെരുമാറുകയും ചെയ്തിരുന്നു. പെൺകുട്ടിയെയും കാമുകനെയും വിട്ടയക്കാൻ ഇവരിൽ നിന്ന് ഒരു വാച്ച് പ്രതിഫലമായി വാങ്ങുകയും ചെയ്തു. ഇതേ തുടർന്നാണ് സിഐഎസ്എഫ് സന്തോഷ് കുമാർ പാണ്ഡെയെ പിരിച്ചുവിട്ടത്.

Related Articles

Latest Articles