Wednesday, October 7, 2026

നിർഭയ കേസ്: അക്ഷയ് സിംഗിന്‍റെ തിരുത്തൽ ഹർജിയും സുപ്രീംകോടതി തള്ളി

ദില്ലി: നിർഭയ കേസിലെ പ്രതി അക്ഷയ് സിംഗ് സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റീസുമാരായ എൻ വി. രമണ, അരുൺ മിശ്ര, ആർ എഫ്. നരിമാൻ, ആർ ബാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.

കേസിലെ മറ്റ് രണ്ട് പ്രതികളായ മുകേഷ് സിംഗിൻറെയും വിനയ് ശർമയുടെയും തിരുത്തൽ ഹർജികൾ ഇതേ ബെഞ്ച് ജനുവരി പതിനേഴിന് തള്ളിയിരുന്നു. അതേസമയം പ്രതികളുടെ വധശിക്ഷ ശനിയാഴ്ച നടപ്പാകില്ലെന്നാണ് സൂചന. പ്രതികളിലൊരാളായ വിനയ് ശർമ രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ച സാഹചര്യത്തിലാണിത്. ദയാഹർജിയിൽ തീരുമാനമെടുത്ത് 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം.

Related Articles

Latest Articles