ദില്ലി : തൃശൂര്‍ പൂരത്തിന് വെടിക്കെട്ടാകാമെന്ന് സുപ്രീംകോടതി. വെടിക്കെട്ടിന് സുപ്രീംകോടതി അനുമതി നല്‍കി. തീവ്രതയ്ക്കും സമയത്തിനുമുള്ള നിയന്ത്രണത്തില്‍ കോടതി ഇളവ് അനുവദിച്ചു. ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.
ആചാരപ്രകാരമുള്ള സമയത്ത് തന്നെ വെടിക്കെട്ട് നടത്താം. പടക്കങ്ങള്‍ കേന്ദ്ര ഏജന്‍സിയുടെ അനുമതിയോടെ ഉപയോഗിക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു. തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ട് നടത്തുന്നതിന് ഇളവ് തേടി തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് കോടതിയെ സമീപിച്ചത്.
2018 ഒക്ടോബറില്‍ പടക്ക നിയന്ത്രണത്തിന് പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതിയും ഇളവും ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. രാത്രി എട്ടു മണിക്കും പത്തിനും ഇടയില്‍ മാത്രമേ പടക്കങ്ങള്‍ ഉപയോഗിക്കാവൂ എന്നായിരുന്നു നേരത്തെ സുപ്രീംകോടതി വിധിച്ചത്.
ഇതില്‍ ഇളവ് വേണമെന്നായിരുന്നു ദേവസ്വങ്ങളുടെ പ്രധാന ആവശ്യം. തൃശൂര്‍ പൂര വെടിക്കെട്ട് പുലര്‍ച്ചെയാണ് നടക്കുന്നത്. കൂടാതെ ഗുണ്ട്, ഓലപ്പടക്കം, അമിട്ട്, കുഴിമിന്നല്‍ എന്നിവ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നും ദേവസ്വങ്ങള്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ദേവസ്വങ്ങളുടെ ആവശ്യത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്തുണച്ചു. തുടര്‍ന്നാണ് ആചാരപ്രകാരമുള്ള സമയത്ത് തന്നെ പൂര വെടിക്കെട്ട് നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. വെടിക്കെട്ട് തടഞ്ഞതില്‍ പൂരപ്രേമികള്‍ കടുത്ത നിരാശയിലായിരുന്നു.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…