മലയാള സിനിമയിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ സിനിമയാണ് ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയിത ‘മിന്നല്‍ മുരളി’. നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം ആരാധകരിലേക്ക് എത്തിയത്. ഇപ്പോൾ മിന്നൽ മുരളി മികച്ച പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്കെത്തിയ ചിത്രം സിനിമാപ്രേമികൾ ഏറ്റെടുത്തുകഴിഞ്ഞു.
കഴിഞ്ഞ ദിവസം, ”പറക്കൽ പാഠം 101”. അടുത്ത മിഷനു വേണ്ടി പുതിയ പാഠങ്ങൾ പഠിക്കുന്ന മുരളി’, എന്ന് കുറിച്ചുകൊണ്ടുള്ള ടൊവിനോയുടെ വർക്കൗട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ടൊവിനോയുടെ പറക്കൽ ചലഞ്ച് ഏറ്റെടുത്ത് രംഗത്തു വന്നിരിക്കുകയാണ് നടൻ സുരാജ് വെഞ്ഞാറമൂട്.
എന്നാൽ നിലത്തു നിന്നും ഉയർന്നു പൊങ്ങി വായുവിൽ നിൽക്കുന്ന ഒരു ചിത്രമാണ് സുരാജ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. ചലഞ്ച് സ്വീകരിച്ചിരിക്കുന്നു എന്നു പറഞ്ഞ് ടൊവിനോയെ ടാഗ് ചെയ്തിതിട്ടുണ്ട്. വൻ പൊളി എന്നാണ് ചിത്രത്തിന് ടൊവിനോ കമന്റ് നൽകിയിരിക്കുന്നത്. ‘നിങ്ങൾക്കും മിന്നലടിച്ചോ ചേട്ടാ?’, ‘ഒരൗൺസ് ദശമൂലം അടിച്ചാൽ മിന്നൽ ദാമു’, എൻ്റെ സിവനെ, രണ്ട് ഓലക്കീറും ഒരു വെള്ളത്തുണിയും എടുത്തോ, മിന്നൽ മുരളി രണ്ടിൽ അപ്പോൾ നിങ്ങളാണല്ലേ വില്ലൻ? എന്നിങ്ങനെ രസകരമായ കമന്റുകളുമായി ആരാധകരും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.
ഡിസംബർ 24നാണ് നെറ്റ്ഫ്ലിക്സിലാണ് മിന്നൽ മുരളി റിലീസ് ചെയ്തത്. ചിത്രത്തിന്റെ തുടക്കം മുതലേ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മുരളി എന്ന് പേരുള്ള ഒരു തയ്യല്‍ക്കാരന്‍ യുവാവിനെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മിന്നലേറ്റ് മുരളിക്ക് അത്ഭുത ശക്തി ലഭിക്കുന്നതാണ് ചിത്രം പറയുന്നത്. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നൽ മുരളി എത്തിയത്.
ടൊവിനോയ്ക്ക് പുറമേ വില്ലൻ കഥാപാത്രമായെത്തി ഗുരു സോമസുന്ദരവും കൈയടി നേടി. ഫെമിനി, അജു വർഗീസ്, ബൈജു, പി.ബാലചന്ദ്രൻ, മാസ്റ്റർ വസിഷ്ഠ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ഇന്ത്യ ടോപ്പ് 10′ ലിസ്റ്റിൽ ഒന്നാമതാണ് ‘മിന്നൽ മുരളി’.

