മലയാള സിനിമയിൽ ഹാസ്യ നടനെന്ന പേരിൽ തിളങ്ങി ഇന്ന് കിട്ടുന്ന ഏത് കഥാപാത്രവും നിഷ്പ്രയാസം ചെയ്യുന്ന നടനാണ് സൂരാജ് വെഞ്ഞാറമൂട്. നിരവധി സിനിമകളാണ് സൂരാജിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്.
ഇപ്പോഴിതാ വീണ്ടും ശക്തമായ പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കാൻ എത്തുകയാണ് സൂരാജ് വെഞ്ഞാറമൂട്. നേരത്തെ എത്തിയ പോലീസ് കഥാപാത്രങ്ങൾക്കൊക്കെ വലിയ കൈയ്യടിയാണ് നേടിയത്. ഇത്തവണ സൂരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചിരിക്കുകയാണ്.
ദീപക് പറമ്പോൾ, സുദേവ് നായർ, സുധീഷ്, അലൻസിയാർ, പത്മരാജ് രതീഷ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ശ്രുതി ജയൻ, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബൻ, അഭിജ ശിവകല, ശ്രീജ, മീര നായർ, മഞ്ജു പത്രോസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
കട്ട് ടു ക്രിയേറ്റ് പിക്‌ച്ചേഴ്സിന്റെ ബാനറിൽ എ.ഡി. ശ്രീകുമാർ, രമ ശ്രീകുമാർ, കെ.കൃഷ്ണൻ, ടി.ആർ. രഘുരാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് വിനോദ് ഇല്ലംപ്പള്ളിയാണ്. പി.എസ്. സുബ്രഹ്മണ്യൻ തിരക്കഥയെഴുതുന്നു.
സംഗീതം: ഗോപി സുന്ദർ.

