സുരേഷ് ഗോപിയെനായകനാക്കി സംവിധാനം ചെയ്ത ഹൈവേ എന്ന ചിത്രത്തിന് ജയാരാജ് രണ്ടാം ഭാഗം പ്രഖ്യാപിച്ചു. ഹൈവേ 2 എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ആക്ഷന്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രമായിരുന്നു ഹൈവേ. മിസ്റ്ററി ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഹൈവേ 2. സുരേഷ് ഗോപിയുടെ കരിയറിലെ 254-ാം ചിത്രം ലീമ ജോസഫ് ആണ് നിര്‍മ്മിക്കുന്നത്. ചിത്രീകരണം ഉടന്‍ ആരംഭിക്കും.
1995 ല്‍ ജയരാജ് സംവിധാനം ചെയ്ത ഹൈവേയില്‍ ഭാനുപ്രിയ, വിജയരാഘവന്, ബിജുമേനോന്, ജനാര്ദ്ദനന്, സുകുമാരി, സില്‍ക്ക് സ്മിത എന്നിവയായിരുന്നു മറ്റു താരങ്ങള്‍. സാബ് ജോണ്‍ ആണ് രചന നിര്‍വഹിച്ചത്. അതേസമയം സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ രാമചന്ദ്രന് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ സുരേഷ് ഗോപിയുടെ പിറന്നാളിനോടനുബന്ധിച്ച് പുറത്തുവിട്ടു. ഇതുവരെ കാണാത്ത മേക്കോവറിലാണ് സുരേഷ് ഗോപി.
കൃതാവ് വളര്‍ത്തി മീശയോട് ചേര്‍ത്ത രീതിയിലാണ് കഥാപാത്രത്തിന്റെ രൂപം.എതിറിയല്‍ എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് സമീന്‍ സലിം ആണ്. സുരേഷ് ഗോപിയുടെ 251-ാമത്തെ ചിത്രമാണിത്.
ദില്ലി : എസ്എന്‍സി ലാവ്ലിന് കേസിലെ സിബിഐയുടെ അപ്പീലില്‍ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേട്ടേക്കും. പിണറായി വിജയന് ഉള്‍പ്പടെയുള്ളവരെ…
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കി. പുലർച്ചെ 2.05ന് പുറപ്പെടേണ്ട ഷാർജ വിമാനവും…
സംസ്ഥാനമൊട്ടാകെ ദിനം പ്രതി ടണ്‍ കണക്കിന് മ-യ-ക്കു മരുന്നുകള്‍ പിടികൂടുന്നു. വഴി നീളേ ബാറുകള്‍ തുറക്കുന്നു...അ-ക്ര-മി-ക-ളുടെ കൈകളിലേക്ക് നാടിനെ എറിഞ്ഞു…
രണ്ടിടത്ത് വിജയം ഉറപ്പ് ; മറ്റു രണ്ടിടത്ത് അട്ടിമറി സാധ്യത ! കണക്കുസഹിതം ബിജെപിയുടെ അവലോകനം ഇങ്ങനെ #loksabhaelection2024 #bjp…