Sunday, May 19, 2024
spot_img

ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകി സർക്കാർ കൈയ്യൊഴിഞ്ഞു; ആലുവയിൽ കൊല്ലപ്പെട്ട കുരുന്നിന്റെ കുടുംബത്തിന് സഹായഹസ്തവുമായി സുരേഷ് ഗോപി; വീട് നിർമ്മിക്കാൻ മകളുടെ പേരിൽ 5 ലക്ഷം രൂപ നൽകും

ആലുവയിൽ കൊല്ലപ്പെട്ട കുരുന്നിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി സുരേഷ് ഗോപി. കുടുംബത്തിന് വീട് നിർമ്മിക്കാനായി മകളുടെ പേരിൽ 5 ലക്ഷം രൂപ നൽകുമെന്ന് അദ്ദേഹമറിയിച്ചു. നേരത്തെ സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപ കുടുംബത്തിന് ധനസഹായമായി നൽകിയിരുന്നു. എന്നാൽ ഇതിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. 4 പേർക്ക് പോലും ഒരുമിച്ചിരിക്കാൻ പോലുമാകാത്ത ബസ് സ്റ്റോപ്പിനായി 25 ലക്ഷവും കോടികളും മുടക്കുന്ന സർക്കാർ ഭരിക്കുന്ന നാട്ടിൽ, അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികൾ എന്നേ അഭിസംബോധന ചെയ്യാവൂ എന്ന് പറഞ്ഞ മുഖ്യൻ ഭരണത്തിലിരിക്കെയാണ് വിതുമ്പുന്ന ആ കുടുംബത്തിന് ഇത്രയും കുറഞ്ഞ തുക ധനസഹായമായി നൽകിയത് എന്നതാണ് വിമർശകരെ ചൊടിപ്പിച്ചത്.

3 കുരുന്നുകൾ കൂടി ഉള്ള ആ ബീഹാറി കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകിയ ധനസഹായ തുകയേക്കാൾ പത്തിരട്ടി തുകയായി നൽകുക എന്ന ഉദ്ദേശ്യവുമായി സംഘപരിവാർ അനുകൂലിയായ പ്രതീഷ് വിശ്വനാഥ് എന്ന വ്യക്തി ഒരു ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരുന്നു. ഈ ക്യാമ്പയിൻ കണ്ട സുരേഷ് ‌ ഗോപി ഇദ്ദേഹത്തെ വിളിക്കുകയും സുരേഷ് ഗോപിയുടെ മകളുടെ പേരിൽ ആ കുടുംബത്തിന് വീട് വയ്ക്കാൻ 5 ലക്ഷം നൽകുമെന്ന് അറിയിക്കുകയും ചെയ്യുകയായിരുന്നു

Related Articles

Latest Articles