Monday, October 19, 2026

കൊച്ചിയിലെ മോഡലുകളുടെ മരണം; നടന്നത് കരുതിക്കൂട്ടിയുള്ള കൊലപാതകം; രാജ്യസഭയില്‍ തുറന്നടിച്ച് സുരേഷ് ഗോപി

ദില്ലി: കൊച്ചിയില്‍ മോഡലുകളായ അന്‍സി കബീറും, അഞ്ജന ഷാജനും വാഹനാപകടത്തില്‍ മരിക്കാനിടയായ സംഭവം കരുതിക്കൂട്ടി നടത്തിയ കൊലപാതകമെന്ന് സുരേഷ് ഗോപി എം.പി. കൊച്ചിയിലെ റോഡില്‍വെച്ച് രണ്ട് മോഡലുകളെയും ഇല്ലാതാക്കി. ഇതിന് അപകടമെന്ന് പറയാനാവില്ലെന്നും സുരേഷ് ഗോപി (Suresh Gopi) രാജ്യസഭയില്‍ വ്യക്തമാക്കി.

മോഡലുകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം നടന്നെന്നും, ഇത് തടഞ്ഞ് രക്ഷപ്പെടുന്നതിനിടെ പിന്തുടര്‍ന്നെത്തി കൊലപ്പെടുത്തിയതാണെന്നും സുരേഷ് ഗോപി ആരോപിച്ചു. കേരളത്തില്‍ ലഹരിമാഫിയയും സര്‍ക്കാര്‍ ഏജന്‍സികളും അവിശുദ്ധ കൂട്ടുകെട്ടിലാണെന്നും മയക്കുമരുന്ന് ലഹരി മാഫിയയുമായി ബന്ധപ്പെട്ട ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ സുരേഷ് ഗോപി സഭയില്‍ വ്യക്തമാക്കി. നേരത്തെ ഇതിന് മുന്‍പും മോഡലുകളുടെ മരണം കൊലപാതകമാണെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

Related Articles

Latest Articles