Sunday, December 21, 2025

28 വർഷങ്ങൾക്ക് ശേഷം അമ്മയുടെ വേദിയിൽ സുരേഷ്‌ഗോപി; പൊന്നാട അണിയിച്ച് സ്വാഗതം ചെയ്ത് ഇടവേള ബാബുവും ബാബുരാജും സുരഭിലക്ഷ്മിയും

കൊച്ചി:വർഷങ്ങൾക്ക് ശേഷം താരസംഘടനയായ അമ്മയുടെ വേദിയിൽ നടനും എം പിയുമായ സുരേഷ്‌ഗോപി. അമ്മയിലെ അംഗങ്ങളുടെ ഒത്തുചേരലും, ഒപ്പം ആരോഗ്യപരിശോധനാ ക്യാമ്പും ചേര്‍ന്നുള്ള ഉണര്‍വ്വ് എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം എത്തിയത്. പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു സുരേഷ് ഗോപി. വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയ സുരേഷ് ഗോപിയെ പൊന്നാട അണിയിച്ചാണ് മറ്റുള്ളവര്‍ പരിപാടിയിലേക്ക് സ്വാഗതം ചെയ്തത്. ഇടവേള ബാബുവും ബാബുരാജും സുരഭിലക്ഷ്മിയും ഉള്‍പ്പെടെയുളള താരങ്ങളായിരുന്നു സുരേഷ് ഗോപിയെ പൊന്നാട അണിയിച്ച്‌ സ്വീകരിച്ചത്.

രണ്ട് പതിറ്റാണ്ടിന് ശേഷമാണ് സുരേഷ് ഗോപി അമ്മയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത്. കൃത്യമായി പറഞ്ഞാല്‍, 28 വര്‍ഷങ്ങള്‍ക്ക് ശേഷം. 1997ല്‍ അറേബ്യന്‍ ഡ്രീംസ് എന്ന പേരില്‍ നടന്ന പരിപാടിയ്ക്ക് പിന്നാലെ സുരേഷ് ഗോപിയും സംഘടനയും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തയാള്‍ പറ്റിച്ചതോടെയാണ് സുരേഷ് ഗോപിയും അമ്മയും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായത്. പരിപാടിയുടെ സംഘാടകന്‍, സംഘടനയ്ക്ക് അഞ്ച് ലക്ഷം രൂപ നല്‍കാമെന്നായിരുന്നു സുരേഷ് ഗോപിയോട് പറഞ്ഞിരുന്നത്. ഇത് പ്രകാരം താരങ്ങളെ അണി നിരത്തി പരിപാടി നടത്തുകയും ചെയ്തു. എന്നാല്‍, സംഘാടകന്‍ പണം നല്‍കിയില്ല. ഇതേ തുടര്‍ന്നാണ് സംഘടനയും സുരേഷ് ഗോപിയും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായത്.

Related Articles

Latest Articles