Tuesday, December 30, 2025

വീണ്ടും കൈത്താങ്ങുമായി സുരേഷ് ഗോപി! പരസ്യ ചിത്രകാരൻ നീതി കൊടുങ്ങല്ലൂരിന് തലചായ്ക്കാനായൊരിടം; സ്വപ്‌നഗൃഹത്തിന് തറക്കല്ലിട്ട് സന്ത്യൻ അന്തിക്കാട്

തൃശ്ശൂർ: മുൻ ബി ജെപി എംഎൽഎയും നടനുമായ സുരേഷ് ഗോപിയുടെ തണലിൽ പരസ്യ ചിത്രകാരൻ നീതി കൊടുങ്ങല്ലൂരിന് വീടൊരുങ്ങുന്നു. പുതിയ വീടിന്റെ തറക്കല്ലിടൽ കർമ്മം സുരേഷ് ഗോപിയുടെ ആവശ്യപ്രകാരം സംവിധായകൻ സത്യൻ അന്തിക്കാട് നിർവ്വഹിച്ചു. ബിജെപി മാള മണ്ഡലം കമ്മറ്റിയുമായി ചേർന്നാണ് സുരേഷ് ഗോപി നീതി കൊടുങ്ങല്ലൂരിന് വീട് നിർമ്മിച്ച് നൽകുന്നത്.

കഴിഞ്ഞ 37 വർഷമായി പരസ്യചിത്ര മേഖലയിൽ പ്രവർത്തിച്ചുവരികയാണ് നീതി കൊടുങ്ങല്ലൂർ.എന്നാൽ അദ്ദേഹത്തിന് ഇതുവരെയും സ്വന്തമായൊരു വീടില്ലായിരുന്നു. അടുത്തിടെ നീതി കൊടുങ്ങല്ലൂരിന്റെ ദയനീയ അവസ്ഥ സംബന്ധിച്ച വാർത്ത ഒരു സ്വകാര്യ ഓൺലൈൻ മാദ്ധ്യമം പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അദ്ദേഹത്തിന് വീടൊരുക്കി നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച് സുരേഷ് രംഗത്ത് വന്നത്.

തുടർന്ന് വീടിന്റെ പ്ലാൻ അതിവേഗത്തിൽ പൂർത്തിയാക്കി. ഇതിന് ശേഷമാണ് ഇന്നലെ രാവിലെ തറക്കല്ലിടാൻ തീരുമാനിച്ചത്. തുടർന്ന് തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കാനായി സുരേഷ് ഗോപി സത്യൻ അന്തിക്കാടിനോട് ആവശ്യപ്പെടുകയായിരുന്നു.

ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാർ, ബിജെപി മാള മണ്ഡലം പ്രസിഡണ്ട് കെഎസ് അനൂപ്, ജനറൽ സെക്രട്ടറി സിഎസ് അനുമോദ്, സെക്രട്ടറി സുനിൽ വർമ്മ, ബിജെപി തൃശ്ശൂർ ജില്ല സെക്രട്ടറി ലോചനൻ അമ്പാട്ട്, സ്റ്റേറ്റ് കൗൺസിലംഗം സുരേഷ് കെഎ, മൈനോററ്റി മോർച്ച സംസ്ഥാന സെക്രട്ടറി ജോസഫ് പടമാടൻ, വേണു ഗോപാൽ വിആർ, പൊയ്യ പഞ്ചായത്ത് വാർഡംഗങ്ങളായ അനില സുനിൽ, രാജേഷ് മോഹൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Latest Articles