തിരുവനന്തപുരം: അജിത്കുമാറിന് മുന്നിൽ പിണറായി സർക്കാർ കീഴടങ്ങിയെന്ന രൂക്ഷവിമർശനവുമായി സി.പി.എം. എം.ആർ. അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തെ ഉൾപ്പെടെ വിമർശിച്ചുകൊണ്ടാണ് സി പി എം രംഗത്തെത്തിയത് .സി.പി.എം. തിരുവനന്തപുരം ജില്ലാസമ്മേളനത്തിലാണ് വിമർശനം ഉയർന്നത് .അജിത് കുമാറിന് ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കിയതോടെ സര്‍ക്കാര്‍ കീഴടങ്ങിയെന്ന പ്രതീതിയാണ് ഉണ്ടാക്കിയതെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു.
എ.ഡി.ജി.പി എം.ആര് അജിത് കുമാറിനെ ഡി.ജി.പി റാങ്കിലേക്ക് ഉയര്‍ത്താന്‍ പാടില്ലായിരുന്നു. നിയമപ്രകാരം അവകാശമുണ്ടെങ്കില്‍ അത് കോടതിയില്‍ പോയി വാങ്ങിവരട്ടേ എന്ന നിലപാട് സ്വീകരിക്കണമായിരുന്നുവെന്ന് പ്രതിനിധികള്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് വിമര്‍ശനം.പൊലീസ് സ്റ്റേഷനുകളില്‍ സി.പി.എം നേതാക്കളെക്കാള്‍ സ്വീകരണം ലഭിക്കുന്നത് കോൺഗ്രസിനാണെന്നും പ്രതിനിധികള്‍ പറഞ്ഞു .രണ്ടാം പിണറായി സര്‍ക്കാരില്‍ കിഫ്ബി പോലുള്ള പദ്ധതികള്‍ ഒന്നും നടപ്പാക്കിയിട്ടില്ല. ആരോഗ്യ വകുപ്പില്‍ ഒരു മന്ത്രിയുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞു.വൈദ്യുതി, കുടിവെള്ള നിരക്കുകൾ കൂട്ടിയതിലും കെട്ടിടനികുതി വർധിപ്പിച്ചതിലുമെല്ലാം വിമർശനമുണ്ടായി.

