Wednesday, December 31, 2025

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം; അന്വേഷണം ബോളിവുഡിലെ പ്രമുഖ നടിയിലേക്കും

മുംബെെ : സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ ബോളിവുഡ് നടി ദീപികാ പദുക്കോണിലേക്ക് അന്വേഷണം നീളുന്നുവെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകള്‍. ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശിനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉടന്‍ ചോദ്യം ചെയ്യും. ടാലന്റ് മാനേജ്മെന്റ് ഏജന്‍സിയായ ക്വാനിലെ ജീവനക്കാരിയായ കരിഷ്മയും ദീപികയും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ നേരത്തെതന്നെ പുറത്തുവന്നിരുന്നു.

എന്നാല്‍ റിയയുമായി ബന്ധപ്പെട്ട വാട്‌സാപ്പ് ചാറ്റുകളില്‍ ദീപകയുടെ പേരുണ്ടെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. റിയ ചക്രവര്‍ത്തിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നടിമാരായ ശ്രദ്ധാ കപൂര്‍, സാറാ അലിഖാൻ, രാകുല്‍ പ്രീത് സിങ് എന്നിവരെ ചോദ്യം ചെയ്യാന്‍ എന്‍സിബി ഉടന്‍ തന്നെ സമന്‍സ് അയച്ചേക്കും. അതേസമയം പുണെയ്ക്ക് സമീപം ലോണാവാലയിലെ സുശാന്തിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ലഹരിപാര്‍ട്ടിയെ ചുറ്റിപ്പറ്റിയാണ് കൂടുതല്‍ ബോളിവുഡ് താരങ്ങളുടെ പേരുകള്‍ ഉയരുന്നത്.

Related Articles

Latest Articles