Saturday, April 27, 2024
spot_img

ജമ്മു കശ്മീരിൽ കണ്ടെത്തിയ ഗ്യാസ് സിലിണ്ടറിൽ ഐഇഡി ഉണ്ടെന്ന് സംശയം; പോലീസും അന്വേഷണ ഏജൻസികളും സംഭവസ്ഥലത്തെത്തി

ശ്രീനഗർ : ജമ്മു കശ്മീരിലെ ശ്രീനഗറിൽ സംശയാസ്പദമായി ഗ്യാസ് സിലിണ്ടർ കണ്ടെത്തി. ദീപാവലി ദിനമായ ഇന്നാണ് സംഭവം. പോലീസും അന്വേഷണ ഏജൻസികളും സ്ഥലത്തെത്തിയിട്ടുണ്ട്. ഈ ഗ്യാസ് സിലിണ്ടറിൽ ഐഇഡി ഉണ്ടെന്ന സംശയമുള്ളതിനാൽ ബോംബ് സ്‌ക്വാഡിനെ വിളിച്ചിട്ടുണ്ട്.

വൻ നാശനഷ്ടങ്ങൾ സംഭവിക്കാനായി ഭീകരർ ഐഇഡി സ്‌ഫോടനങ്ങൾ നടത്താറുണ്ട്. 2016ൽ പത്താൻകോട്ട് വ്യോമതാവളത്തിൽ ഐഇഡി സ്ഫോടനം നടത്തിരുന്നു. അന്ന് നിരവധി പേർക്കാണ് ജീവൻ പൊലിഞ്ഞത്. ഒരു ഐഇഡി പൊട്ടിത്തെറിച്ചാൽ, സ്ഥലത്ത് തീപിടുത്തമുണ്ടാകും.

താഴ്വരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ കേസുകൾ ദിവസവും പുറത്തുവരാറുണ്ട്. ഇതിൽ നിരവധി ഭീകരരെ സൈന്യം പിടികൂടിയിട്ടുണ്ട്. നിലവിൽ 137 ഭീകരർ താഴ്വരയിൽ സജീവമാണെന്ന് സൈന്യം അറിയിച്ചു. ഇവരിൽ 54 പേർ പ്രാദേശിക ഭീകരരും 83 പേർ പാകിസ്ഥാൻ വംശജരുമാണ്.

Related Articles

Latest Articles