Wednesday, September 23, 2026

സ്വപ്‌നയ്‌ക്കെതിരെയുള്ള ഗൂഢാലോചനക്കേസ്; ഷാജ് കിരണിനേയും കൂട്ടാളി ഇബ്രാഹിമിനേയും സാക്ഷിയാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ ഷാജ് കിരണിനെ സാക്ഷിയാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഷാജിന്റെ സുഹൃത്ത് ഇബ്രാഹിമിനെയും സാക്ഷിയാക്കിയേക്കും. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദ്ദേശമനുസരിച്ച് പാലക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഷാജ് കിരൺ രഹസ്യമൊഴി നൽകിയിരുന്നു.

കേസിൽ സ്വപ്‌ന സുരേഷിനെതിരെ മൊഴി ലഭിക്കാനുള്ള വഴികൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഷാജ് കിരണിനെ കരുവാക്കുകയാണെന്നാണ് വിലയിരുത്തൽ.

അതേസമയം, അന്വേഷണ സംഘം പറയുന്ന രീതിയിൽ മൊഴി നൽകാത്തവരെയെല്ലാം കേസിൽ കുടുക്കുകയാണെന്ന് പരാതിപ്പെട്ട് സ്വപ്‌ന രംഗത്ത് വന്നിരുന്നു. തന്റെ മുൻ ഡ്രൈവർ അനീഷിനെ അട്ടപ്പാടി ആദിവാസി ഭൂമി കയ്യേറ്റ കേസിൽ ആറാം പ്രതിയാക്കിയത് പ്രതികാര നടപടിയാണെന്നും സ്വപ്ന ആരോപിച്ചിരുന്നു.

Related Articles

Latest Articles