Saturday, April 27, 2024
spot_img

മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ കാണാന്‍ വന്നുവെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ച ഷാജ് കിരണിന്റെ ശബ്ദസന്ദേശം സ്വപ്ന ഇന്ന് പുറത്ത് വിട്ടേക്കും

മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ കാണാന്‍ വന്നുവെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ച ഷാജ് കിരണിന്റെ ശബ്ദസന്ദേശം സ്വപ്ന ഇന്ന് പുറത്ത് വിട്ടേക്കും. കഴിഞ്ഞദിവസമാണ് ഷാജ് കിരണിനെതിരെ ഗുരതരാരോപണവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപന് സുരേഷ് രംഗത്തെത്തിയത്.

മുഖ്യമന്ത്രിക്ക് വേണ്ടി ഷാജ് കിരണ്‍ എന്നൊരാള്‍ തന്നെ വന്നുകണ്ട് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഇത പിന്നാലെ സ്വപ്‌നയ്‌ക്കെതിരെ ഷാജ് കിരണും രംഗത്തെത്തിയിരുന്നു.സ്വപനയും സുഹൃത്ത് ഷാജ് കിരണും പരസ്പരം ആരോപണം ഉയര്‍ത്തുന്ന സാഹചര്യത്തില്‍ സ്വപ്‌ന തന്റെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഷാജ് കിരണിന്റെ ശ്ബ്ദ സന്ദേശം വളരെ നിര്‍ണായകമായ തെളിവാണ്.

മുഖ്യമന്ത്രിക്ക് വേണ്ടി ഷാജ് കിരണ്‍ എന്നയാള്‍ തന്നെ വന്നുകണ്ടുവെന്നും ഷാജ് കിരണ്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് സ്വപന് പറഞ്ഞത്. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്‌ന സുരേഷ് ാരോപണം ഉന്നചിച്ചത്. പറഞ്ഞ കാര്യങ്ങളൊന്നും തിരുത്തിപ്പറഞ്ഞില്ലെങ്കില്‍ കാലങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഇയാള്‍ പറഞ്ഞെന്നും കുട്ടികള്‍ ഒറ്റയ്ക്ക് ആവുമെന്നും ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു.

രഹസ്യമൊഴിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പിന്‍വലിക്കണമെന്നും രഹസ്യ മൊഴി പിന്‍വലിച്ചുകൊണ്ട് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു, താന്‍ അതിന് തയ്യാറാകാതിരുന്നപ്പോള്‍ വളരെ രൂക്ഷമായ ഭാഷയില്‍ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ആരോപിക്കുന്നു.

ഷാജ് കിരണ്‍ തന്നോട് പറഞ്ഞ കാര്യങ്ങളുടെ ഒരു ഭാഗം താന്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും, അത് കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും സ്വപ്ന ഹര്‍ജിയില്‍ പറയുന്നുണ്ട്. കെ പി യോഹന്നാന്റെ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കു ആളാണ് താനെന്ന് പരിചയപ്പെടുത്തിയാണ് ഷാജി കിരണ്‍ വന്നതെന്ന് സ്വപ്ന സുരേഷ് ഹര്‍ജിയില്‍ പറയുന്നു. കെ പി യോഹന്നാന്റെ സംഘടനയുടെ ഡയറക്ടറാണ് സ്വയം പരിചയപ്പെടുത്തിയതെന്നും സ്വപ്ന പറയുന്നുണ്ട്. സ്വപ്‌ന പറഞ്ഞ ഈ റെക്കോര്‍ഡിംഗാണ് ഇന്ന് പുറത്തുവിടാന്‍ സാധ്യതയുള്ളത്.
എന്നാല്‍, സ്വപ്‌നയുടെ ആരോപണത്തിന് പിന്നാലെ ഷാജ് കിരണ്‍ താനാണ് സ്വപ്‌ന റഞ്ഞ ഷാജ് കിരണ്‍ എന്നും സ്വപ്‌ന തന്റെ സുഹൃത്താണെന്നും അവകാശപ്പെട്ട് രംഗത്തെത്തിയത്. സ്വപ്‌ന ആവശ്യപ്പെട്ടതുകൊണ്ടാണ് സ്വപ്നയെ താന്‍ ചെന്ന് കണ്ടതെന്നും ഷാജ് പറയുന്നുണ്ട്.

ഷാജ് കിരണ്‍ പറഞ്ഞത്:

സ്വപ്ന പറയുന്ന ഷാജി കിരണ്‍ ഞാനാണ്. ഞാനൊരുമുന്‍ മാധ്യമപ്രവര്‍ത്തകനാണ്. പല ആളുകളുമായി പരിചയമുണ്ട്. മുഖ്യമന്ത്രിയേയോ കോടിയേരി ബാലകൃഷ്ണനോയ എനിക്ക് പരിചയമില്ല. പക്ഷേ സ്വപ്നയെ പരിചയമുണ്ട്. ഒരു സുഹൃത്തെന്ന നിലയില്‍ പരിചയമുണ്ട്. അവര്‍ കൊച്ചയില്‍ വരുമ്പോള്‍ വല്ലപ്പോഴും വിളിക്കാറുണ്ട്. സ്വപ്നയുടെ അമ്മയേയും സഹോദരനേയും മകനേയും പരിചയമുണ്ട്. അവരുടെ സുഹൃത്തെന്ന രീതിയില്‍ സരിത്തിനേയും പരിചയമുണ്ട്. സരിത്തിനെ തട്ടിക്കൊണ്ടുപോയെന്നും പാലക്കാട് വരെ വരണമെന്നും പറഞ്ഞത് കൊണ്ടാണ് ചെന്നത്. സ്വപ്ന സുരേഷിന്റെ ഓഫീസില്‍ പോയാണ് കണ്ടത്,” ഷാജ് കിരണ്‍ പറഞ്ഞു.

സ്വപ്ന പറഞ്ഞതുപോലെ കെപി യോഹന്നാനുമായി തനിക്ക് ബന്ധമില്ലെന്നും ആര്‍ക്കും വേണ്ടിയല്ല സ്വപ്നയുടെ അടുത്തത് പോയതെന്നും അവരുടെ സുഹൃത്തെന്ന രീതിയിലാണെന്നുമാണ് ഷാജി കിരണ്‍ പറയുന്നത്. നിയമപരമായുള്ള സഹായം ചെയ്യാമെന്നും നിങ്ങള്‍ നിങ്ങളുടെ സേഫ്റ്റി നോക്കിയെ ചെയ്യാവൂവെന്നുമാണ് സ്വപ്നയോട് താന്‍ പറഞ്ഞതെന്നും ഷാജി കിരണ്‍ പറയുന്നു. ” എനിക്ക് മുഖ്യമന്ത്രിയേയോ കോടിയേരി ബാലകൃഷ്ണനെയോ സിപിഎമ്മിലെ നേതാക്കളെയോ പരിചയമില്ല. ഞാന്‍ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയുണ്ടെങ്കില്‍ പുറത്തുവിട്ടോട്ടെയെന്നും ഷാജി പറഞ്ഞു.

Related Articles

Latest Articles